x
NE WS KE RA LA
Crime Kerala

മദ്യലഹരിയിൽ ബസ് ഓടിച്ചു; സ്വകാര്യ ബസ് ഡ്രൈവർ പിടിയിൽ

മദ്യലഹരിയിൽ ബസ് ഓടിച്ചു; സ്വകാര്യ ബസ് ഡ്രൈവർ പിടിയിൽ
  • PublishedJune 10, 2025

കൊല്ലം: കടയ്ക്കലിൽ മദ്യലഹരിയിൽ സ്വകാര്യ ബസ് ഓടിച്ച ഡ്രൈവർ പിടിയിൽ. കടയ്ക്കൽ തെറ്റിമുക്ക് സ്വദേശി അജയകൃഷ്ണനാണ് പിടിയിലായിരിക്കുന്നത്. യാത്രക്കാരുടെ പരാതിയിലാണ് പരിശോധന നടത്തിയത്.

കല്ലറ – കടക്കൽ റൂട്ടിലോടുന്ന ‘ചിലമ്പ്’ എന്ന ബസിലെ ഡ്രൈവർ മദ്യപിച്ചാണ് വാഹനം ഓടിക്കുന്നതെന്ന് സംശയം തോന്നിയ യാത്രക്കാർ കടയ്ക്കൽ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. ബസ് കല്ലറയിൽ നിന്നും കടയ്ക്കലിൽ എത്തിയപ്പോൾ ബസ്റ്റാൻഡിന് സമീപത്ത് വച്ച് പൊലീസ് സംഘം പരിശോധന നടത്തുകയും . പ്രാഥമിക പരിശോധയിൽ ഡ്രൈവർ മദ്യപിച്ചിട്ടുണ്ടെന്ന് കണ്ടെത്തുകയും ചെയ്തു. തുടർന്ന് ഇയാളെ കടക്കൽ താലൂക്ക് ആശുപത്രിയിൽ എത്തിച്ച് വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കി. വൈദ്യ പരിശോധനയിലും അജയകൃഷ്ണൻ മദ്യപിച്ചിട്ടുണ്ടെന്ന് തെളിയുകയും. ബസ് കടയ്ക്കൽ പൊലീസ് കസ്റ്റഡിയിൽ എടുത്തുക്കുകയും ചെയ്തു. കൂടാതെ സംഭവത്തിൽ ഡ്രൈവർക്കെതിരെ മദ്യപിച്ച് അപകടകരമായ രീതിയിൽ വാഹനം ഒടിച്ചതിന് കേസ് രജിസ്റ്റർ ചെയ്തു. അജയകൃഷ്ണനെ ജാമ്യത്തിൽ വിട്ടെങ്കിലും ബസ് പൊലീസ് കസ്റ്റഡിയിലാണ്. സംഭവത്തിൽ മോട്ടോർ വാഹന വകുപ്പും തുടർ നടപടികൾ സ്വീകരിക്കും.

Leave a Reply

Your email address will not be published. Required fields are marked *