x
NE WS KE RA LA
Kerala Local

പ്രോട്ടീന്‍ ഭക്ഷണത്തിനു മുന്‍ഗണന

പ്രോട്ടീന്‍ ഭക്ഷണത്തിനു മുന്‍ഗണന
  • PublishedMarch 10, 2025
  • മുട്ടവെള്ള, മല്‍സ്യം, കോഴിയിറച്ചി, പയറുവര്‍ഗങ്ങള്‍, പാലുത്പന്നങ്ങള്‍ എന്നിവ ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്നു.
  • ശരീരഭാരം കുറയ്ക്കാന്‍ ഏറ്റവും മികച്ച ഭക്ഷണമാണ് മുളപ്പിച്ച പയറുവര്‍ഗങ്ങള്‍. ഇതില്‍ നാരുകള്‍ ധാരാളമുള്ളതിനാല്‍ ദീര്‍ഘനേരത്തേക്ക് വയര്‍ നിറഞ്ഞു എന്ന തോന്നലുണ്ടാകും.
  • ഒമേഗ 3 ഫാറ്റിആസിഡുകള്‍ ധാരാളമുള്ള മത്തി, അയല, ചൂര തുടങ്ങിയ മത്സ്യങ്ങള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം.
  • മാംസത്തിന്റെ ഗുണനിലവാരത്തില്‍ മുന്നില്‍ നില്‍ക്കുന്നതാണ് മുട്ടവെള്ള. ഇത് ആരോഗ്യകരമായി ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കും.

മുട്ടവെള്ളയും പച്ചക്കറികളും ചേര്‍ത്ത് തയ്യാറാക്കുന്ന ഓംലെറ്റ് ഇടനേരാഹാരമായി ഉള്‍പ്പെടുത്താം.

  • പച്ചക്കറികള്‍ കലോറി കുറവും നാരുകള്‍ കൂടുതലും ഉള്ളതിനാല്‍ ശരീരഭാരം കുറയ്ക്കാന്‍ വളരെ ഗുണകരമാണ്. വിറ്റാമിനുകള്‍, ധാതുക്കള്‍, ആന്റിഓക്സിഡന്റുകള്‍ എന്നിവയാല്‍ സമ്പന്നമാണിത്.

ഒരു ദിവസം 350ഗ്രാം പച്ചക്കറി എങ്കിലും ഉള്‍പ്പെടുത്തണം.

  • ലഘുഭക്ഷണത്തിനായി പച്ചയായ സാലഡുകള്‍ ഉപയോഗിക്കാം. പച്ചക്കറികളും പഴങ്ങളും കൂട്ടിച്ചേര്‍ത്ത സ്മൂത്തികളോ, പച്ചക്കറി സൂപ്പായോ ഉപയോഗിക്കാം.

ഒഴിവാക്കേണ്ട ആഹാരങ്ങള്‍

ശുദ്ധീകരിച്ച അന്നജം (മൈദ ആഹാരം), വെള്ള ബ്രെഡ്, ബേക്കറി പലഹാരങ്ങള്‍, വെണ്ണ, നെയ്യ്, കോള പാനീയങ്ങള്‍, സോഫ്റ്റ് ഡ്രിങ്കുകള്‍, ചുവന്ന ഇറച്ചികള്‍ (ബീഫ്, മട്ടന്‍, പോര്‍ക്ക്), ഷെല്‍ മത്സ്യങ്ങള്‍, ബോട്ടില്‍ സ്മൂത്തികള്‍, ബിസ്‌ക്കറ്റുകള്‍, കുക്കീസുകള്‍, ഫാസ്റ്റ് ഫുഡുകള്‍, പ്രോസസ് ചെയ്ത ആഹാരങ്ങള്‍, കിഴങ്ങുവര്‍ഗങ്ങള്‍, എണ്ണയില്‍ വറുത്തുപൊരിച്ച ഭക്ഷണങ്ങള്‍, മദ്യപാനം, പുകവലി.

വ്യായാമം, യോഗ

ഭക്ഷണ നിയന്ത്രണം കൊണ്ടുമാത്രം ശരീരഭാരം കുറയില്ല. ശാരീരികാധ്വാനം ഇല്ലാത്ത അവസ്ഥയെ അതിജീവിക്കുക എന്നത് പ്രധാനമാണ്. മാനസികാരോഗ്യത്തിന് മെഡിറ്റേഷന്‍, യോഗ എന്നിവ സ്വീകരിക്കുക.

Leave a Reply

Your email address will not be published. Required fields are marked *