x
NE WS KE RA LA
Uncategorized

പ്രധാന മന്ത്രി അടുത്ത മാസം അമേരിക്കയിൽ ; വിവരം പുറത്ത് വിട്ടത് ട്രംപ്

പ്രധാന മന്ത്രി അടുത്ത മാസം അമേരിക്കയിൽ ; വിവരം പുറത്ത് വിട്ടത് ട്രംപ്
  • PublishedJanuary 28, 2025

വാഷിങ്ടണ്‍: പ്രധാനമന്ത്രി നരേന്ദ്ര മോദി ഫെബ്രുവരിയിൽ വൈറ്റ് ഹൗസ് സന്ദർശിക്കുമെന്ന് യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞു. നരേന്ദ്ര മോദിയുമായി ദീർഘനേരം സംഭാഷണത്തിൽ ഏർപ്പെട്ടുവെന്നും ട്രംപ് വ്യക്തമാക്കി.

കുടിയേറ്റം, വ്യാപാര ബന്ധങ്ങൾ, പ്രാദേശിക സുരക്ഷ എന്നിവയെക്കുറിച്ച് ചർച്ച ചെയ്തുവെന്നാണ് വിവരങ്ങൾ പറയുന്നത്. കൂടാതെ യുഎസ്-ഇന്ത്യ പങ്കാളിത്തവും ഇന്തോ-പസഫിക് ക്വാഡ് സഹകരണം ശക്തിപ്പെടുത്തുന്നതിനും ഇരു നേതാക്കളും ഊന്നൽ നൽകി. ആഗോള സമാധാനത്തിനും സുസ്ഥിരതയ്ക്കും വേണ്ടി ഒരുമിച്ച് പ്രവർത്തിക്കാനുള്ള തങ്ങളുടെ പ്രതിബദ്ധത ഇരുവരും തുറന്നുപറഞ്ഞതായി സൂചനകൾ നൽകി.

അമേരിക്കന്‍ പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്ത ഡോണള്‍ഡ് ട്രംപിന് മോദി ആശംസ അറിയിച്ചിരുന്നു. ഇരുരാജ്യങ്ങള്‍ക്കും പ്രയോജനം ചെയ്യുന്നതിനും ലോകത്തിന് മികച്ച ഭാവി രൂപപ്പെടുത്തുന്നതിനും ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും. വരാനിരിക്കുന്ന വിജയകരമായ കാലയളവിന് ആശംസകള്‍ നേരുന്നുവെന്നും മോദി എക്‌സില്‍ കുറിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *