നരേന്ദ്ര മോദി ഇന്ന് ഫ്രാന്‍സിലേക്ക്; ട്രംപുമായി കൂടിക്കാഴ്ച്ച വ്യാഴാഴ്ച്ച

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദ്വിരാഷ്ട്ര സന്ദര്‍ശനത്തിനു ഇന്ന് തുടക്കം. ഫ്രാന്‍സ് യുഎസ് തുടങ്ങിയ രാജ്യങ്ങലാണ് മോദി സന്ദര്‍ശിക്കുക.ഫ്രാന്‍സില്‍ നടക്കുന്ന ഉച്ചക്കോടിയില്‍ പങ്കെടുക്കാനാണ് മോദി ഫ്രാന്‍സിലേക്ക് പോലുന്നത്. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോയ്‌ക്കൊപ്പം ചടങ്ങില്‍ മോദി അദ്ധ്യക്ഷത വഹിക്കും. ഫ്രാന്‍സില്‍ നടക്കുന്ന ഉച്ചക്കോടിക്കു ശേഷമായിരിക്കും മോദി യുഎസിലേക്ക് യാത്ര തിരിക്കുക. ഇന്ന് ന്യൂഡല്‍ഹിയില്‍ നിന്ന് മോദി യാത്ര തിരിക്കും. വൈകീട്ടോടെ പാരീസില്‍ എത്തും. തുടര്‍ന്ന് ഫ്രഞ്ച് പ്രസിഡന്റിന്റെ അത്താഴ വിരുന്നില്‍ പങ്കെടുക്കും. യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി.വാന്‍സും ചൈനീസ് ഉപപ്രധാനമന്ത്രി ഡിങ് സൂക്‌സിയാങ്ങും ഉച്ചകോടിയില്‍ പങ്കെടുക്കുന്നുണ്ട്. ഫെബ്രുവരി 11 നാണ് ഉച്ചകോടി.
2023ല്‍ യുകെയിലും 2024ല്‍ ദക്ഷിണ കൊറിയയിലും നടന്ന ആഗോള ഫോറങ്ങളുടെ തുടര്‍ച്ചയായാണു പാരീസിലെ എഐ ഉച്ചകോടിയും നടക്കുന്നത്. ഉച്ചകോടിക്കു ശേഷം പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോയുമായി കൂടിക്കാഴ്ച നടത്തും. ഇന്ത്യയും ഫ്രാന്‍സും തമ്മിലുള്ള ശക്തമായ സാമ്ബത്തിക സഹകരണം വളര്‍ത്തിയെടുക്കുന്നതായിരിക്കും പ്രധാന ചര്‍ച്ച. തുടര്‍ന്നു മാര്‍സെയിലിലേക്കു പോകുന്ന പ്രധാനമന്ത്രി സ്വകാര്യ അത്താഴവിരുന്നിലും പങ്കെടുക്കും. ഇതിനുശേഷമായിരിക്കും യുഎസിലേക്ക് പുറപ്പെടുക. ഫെബ്രുവരി 11 12 തീയതികളിലാണ് യുഎസ് സന്ദര്‍ശനം. മോദിയുടെ സന്ദര്‍ശനം ഇന്ത്യ-യുഎസ് ഉഭയകക്ഷി ബന്ധത്തിന് കൂടുതല്‍ ഊര്‍ജവും ദിശാബോധവും നല്‍കുമെന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിശ്ര പത്രസമ്മേളനത്തില്‍ പറഞ്ഞു. വൈറ്റ് ഹൗസില്‍ ട്രംപുമായി കൂടിക്കാഴ്ച നടത്തും. അമേരിക്കയിലേക്കുള്ള ഇന്ത്യന്‍ ഉല്‍പ്പന്നങ്ങളുടെ കയറ്റുമതി തീരുവയിലടക്കം പ്രധാനമന്ത്രിയും അമേരിക്കന്‍ പ്രസിഡന്റും തമ്മില്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍ ചര്‍ച്ച നടക്കുമെന്നാണ് കരുതുന്നത്. സത്യപ്രതിജ്ഞയ്ക്ക് ശേഷം, പ്രധാനമന്ത്രി നരേന്ദ്രമോദി, ട്രംപുമായി ഫോണില്‍ സംസാരിച്ചിരുന്നു. ജനുവരി 29നായിരുന്നു ഇരുവരുടെയും സൗഹൃദസംഭാഷണം. ഇതിന് ശേഷം അദ്ദേഹവുമായി സംസാരിച്ചു. അടുത്ത മാസം, ഫെബ്രുവരിയില്‍ അദ്ദേഹം വൈറ്റ് ഹൗസില്‍ ഉണ്ടാകും.’ ട്രംപ് പറഞ്ഞിരുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ‘വളരെ നല്ലതാണെന്നും’ ട്രംപ് വിശേഷിപ്പിച്ചിരുന്നു