x
NE WS KE RA LA
Crime Kerala

മുൻ വൈരാഗ്യം; യുവാവിന്റെ അച്ഛനെ കുത്തിപ്പരിക്കേൽപ്പിച്ചു; മൂന്നുപേർ അറസ്റ്റിൽ

മുൻ വൈരാഗ്യം; യുവാവിന്റെ അച്ഛനെ കുത്തിപ്പരിക്കേൽപ്പിച്ചു; മൂന്നുപേർ അറസ്റ്റിൽ
  • PublishedMay 5, 2025

തിരുവനന്തപുരം: മുൻ വൈരാഗ്യത്തിന്റെ പേരിൽ യുവാവിന്റെ അച്ഛനെ കുത്തിപ്പരിക്കേൽപ്പിച്ച കേസിൽ മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. മുട്ടത്തറ പൂന്തുറ ആറ്റിൻപുറം സ്വദേശികളായ സുനിൽ (25), ബ്രിജിൻ (29), വർഗീസ് (27) എന്നിവരാണ് പിടിയിലായിരിക്കുന്നത്. വെള്ളിയാഴ്ച വൈകിട്ട് 6.30ഓടെ പൂന്തുറ ആറ്റിൻപുറം സ്വദേശി മരിയാ ദാസൻ്റെ മകനുമായി ബന്ധപ്പെട്ട തർക്കത്തിൽ മൂന്നുപേരും ചേർന്ന് തടഞ്ഞ് നിർത്തി മരിയ ദാസനെ കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. വയറ്റിൽ ആഴത്തിൽ കുത്തേ​റ്റ മരിയാ ദാസൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *