x
NE WS KE RA LA
National

രാഷ്ട്പതി വത്തിക്കാനിൽ ; മാർപ്പാപ്പക്ക് നാളെ അന്ത്യ യാത്ര

രാഷ്ട്പതി വത്തിക്കാനിൽ ; മാർപ്പാപ്പക്ക് നാളെ അന്ത്യ യാത്ര
  • PublishedApril 25, 2025

വത്തിക്കാന്‍ സിറ്റി: ഫ്രാൻസിസ് മാർപാപ്പയുടെ പൊതുദർശനം വത്തിക്കാനിലെ സെന്‍റ് പീറ്റേഴ്സ് ബസലിക്കയിൽ തുടരുകയാണ്. പതിനായരങ്ങളാണ് പാപ്പയെ അവസാനമായി ഒരു നോക്കു കാണാൻ എത്തുന്നത്. നാളെ വരെ പൊതുദർശനം തുടരും.

മാർപാപ്പയെ കബറടക്കുന്ന സെൻ്റ് മേരി മേജർ ബസലിക്കയിലെ കല്ലറയുടെ ചിത്രം വത്തിക്കാൻ പുറത്തുവിട്ടു. അതേസമയo ഫ്രാൻസിസ് മാർപാപ്പയുടെ സംസ്കാര ചടങ്ങിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുത്തു. ഇന്ന് റോമിലെത്തിയ രാഷ്ട്രപതി വത്തിക്കാനിലെ സെൻറ് പീറ്റേഴ്സ് ബസിലിക്കയിൽ മാർപ്പാപ്പയ്ക്ക് ആദരാഞ്ജലി അർപ്പിച്ചു. നാളെ നടക്കുന്ന കബറടക്ക ചടങ്ങിൽ രാഷ്ട്രപതി ഇന്ത്യയെ പ്രതിനിധീകരിക്കും.

Leave a Reply

Your email address will not be published. Required fields are marked *