x
NE WS KE RA LA
Uncategorized

പി പി ഇ കിറ്റ് വിവാദം; മനുഷ്യ ജീവൻ സംരക്ഷിക്കാൻ വേണ്ടി എല്ലാം ചെയ്തു: വീണാ ജോർജ്

പി പി ഇ കിറ്റ് വിവാദം; മനുഷ്യ ജീവൻ സംരക്ഷിക്കാൻ വേണ്ടി എല്ലാം ചെയ്തു: വീണാ ജോർജ്
  • PublishedJanuary 23, 2025

തിരുവനന്തപുരം : സി എ ജി റിപ്പോർട്ടിൽ മറുപടിയുമായി ആരോഗ്യമന്ത്രി വീണാ ജോർജ് രംഗത്ത് . എക്സ്പെയറി കഴിഞ്ഞ മരുന്ന് നൽകിയിട്ടില്ലെന്നും. പി പി ഇ കിറ്റ് – മനുഷ്യ ജീവൻ സംരക്ഷിക്കാൻ വേണ്ടി എല്ലാം ചെയ്തുവെന്നും മന്ത്രി നിയമസഭയിൽ പറഞ്ഞു .

ശ്വാസം മുട്ടി കേരളത്തിൽ ആരും മരിച്ചിട്ടില്ല. വെൻ്റിലേറ്റർ ലഭിക്കാതെ ആരുടെയും ജീവൻ നഷ്ടമായില്ലെന്നും. മൃതദേഹങ്ങള്‍ അടയ്ക്കാന്‍ പോലും കഴിയാത്ത സാഹചര്യമായിരുന്നു അത്. എന്നാൽ കേരളത്തിൽ ഒരു പുഴയിലും മൃതദേഹം ഒഴുകി നടന്നിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി .

അന്ന് പിപിഇ കിറ്റ് ഇട്ട് ആയിരുന്നു മൃതദേഹങ്ങള്‍ സംസ്‌കരിച്ചിരുന്നത്. ചികിത്സക്കായി കൊവിഡ് കാലത്ത് വിദേശരാജ്യങ്ങള്‍ നിന്ന് പോലും കേരളത്തിലേക്ക് ആളെ വിട്ടിരുന്നു. പ്രതിപക്ഷ നേതാവിന്റെ പരാമര്‍ശം സഭയെയും സമൂഹത്തെയും തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും മന്ത്രി പറഞ്ഞു

ഗുണമേന്മ ഉറപ്പുവരുത്തിയാണ് കെഎംസിഎൽ മരുന്ന് വാങ്ങുന്നത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചില താത്ക്കാലിക പ്രശ്‌നം ഉണ്ടായി. കേന്ദ്ര ഡ്രഗ്‌സ് കണ്‍ട്രോള്‍ അംഗീകരിച്ച മരുന്ന് മാത്രമാണ് കേരളം അനുവദിക്കുന്നതെന്നും മന്ത്രി വീണ നിയമസഭയിൽ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *