x
NE WS KE RA LA
Kerala

കണ്ണൂരിലും കോട്ടയത്തും കെ സുധാകരനെ അനുകൂലിച്ച്‌ പോസ്റ്ററുകൾ

കണ്ണൂരിലും കോട്ടയത്തും കെ സുധാകരനെ അനുകൂലിച്ച്‌ പോസ്റ്ററുകൾ
  • PublishedMay 6, 2025

കണ്ണൂർ: കണ്ണൂരിലും കോട്ടയത്തും കെപിസിസി അധ്യക്ഷൻ കെ സുധാകരനെ അനുകൂലിച്ച്‌ പോസ്റ്ററുകൾ പതിച്ചു. കെ സുധാകരൻ അധ്യക്ഷ ചുമതലയിൽ തുടരണമെന്നാണ് പോസ്റ്ററിൽ ആവശ്യപ്പെട്ടിരിക്കുന്നത്. ‘കോൺഗ്രസ് പടയാളികൾ’ എന്ന പേരിലാണ് കണ്ണൂരിൽ പോസ്റ്റർ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. പ്രസിഡന്റിന്റെ കൂടെ കൂടിയവരല്ല, കെ സുധാകരന്റെ കൂടെ കൂടിയവരാണ് തങ്ങളെന്നും പോസ്റ്ററിലൂടെ മുന്നറിയിപ്പ് നൽകി.

കോട്ടയം പൂഞ്ഞാറിൽ ‘സേവ് കോൺഗ്രസ് രക്ഷാസമിതി’യുടെ പേരിലാണ് ഫ്ലക്സ് ബോർഡുകൾ പതിച്ചിരിക്കുന്നത് . സുധാകരൻ കെപിസിസി പ്രസിഡന്റായി തുടരട്ടെ എന്നാണ് ഫ്ലക്സ് ബോർഡുകളിൽ എഴുതിയിരിക്കുന്നത്. യുഡിഎഫ് അധികാരത്തിൽ വരാൻ നട്ടെല്ലുള്ള നായകൻ വേണമെന്നും ഫ്ലക്സിൽ പറയുന്നു.
എന്നാൽ അധ്യക്ഷപദവി ഒഴിയില്ലെന്ന നിലപാടിലാണ് കെ സുധാകരൻ. ഇതിന്റെ അടിസ്ഥാനത്തിൽ ഹൈക്കമാന്റ് തീരുമാനത്തെ സ്വാധീനിക്കുന്നതിനായി നേതാക്കളുടെ പിന്തുണ കെ സുധാകരൻ തേടിയെന്നാണ് വിവരം.

Leave a Reply

Your email address will not be published. Required fields are marked *