x
NE WS KE RA LA
National

മാര്‍പാപ്പയുടെ സംസ്‌ക്കാര ചടങ്ങ്; മന്ത്രി റോഷി അഗസ്റ്റിന്‍ വെള്ളിയാഴ്ച്ച വത്തിക്കാനിലേക്ക്

മാര്‍പാപ്പയുടെ സംസ്‌ക്കാര ചടങ്ങ്; മന്ത്രി റോഷി അഗസ്റ്റിന്‍ വെള്ളിയാഴ്ച്ച വത്തിക്കാനിലേക്ക്
  • PublishedApril 24, 2025

തിരുവനന്തപുരം: മാര്‍പാപ്പയുടെ സംസ്‌കാര ചടങ്ങില്‍ കേരളത്തെ പ്രതിനിധീകരിച്ച് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ വെള്ളിയാഴ്ച വത്തിക്കാനിലേക്ക് പുറപ്പെടും. മന്ത്രി സഭാ യോഗമാണ് സജി ചെറിയാനെ ചുമതലപ്പെടുത്തിയത്.

ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് പ്രാര്‍ഥനയോടെ വിട നല്‍കാന്‍ വിശ്വാസികള്‍ തയ്യാറെടുക്കുകയാണ്. നിലവില്‍ ഭൗതികദേഹം സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ പൊതുദര്‍ശനത്തിന് വെച്ചിരിക്കുകയാണ്. ശനിയാഴ്ച സെന്റ് മേരി മേജര്‍ ബസിലിക്കയിലായിരിക്കും മാര്‍പാപ്പയുടെ സംസ്‌കാരം നടക്കുക.


തനിക്ക് അന്ത്യവിശ്രമം ഒരുക്കേണ്ടത് റോമിലെ സെന്റ് മേരി മേജര്‍ ബസിലിക്കയിലായിക്കണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ മരണപത്രത്തില്‍ വ്യക്തമാക്കിയിരുന്നു. റോമിലെ മേരി മേജര്‍ ബസിലിക്കയിലെ പൗളിന്‍ ചാപ്പലിനും ഫോര്‍സ ചാപ്പലിനും നടുവിലായിട്ടായിരിക്കണം ശവകുടീരം ഒരുക്കേണ്ടതെന്നും മരണപത്രത്തില്‍ പോപ്പ് ഫ്രാന്‍സിസ് വ്യക്തമാക്കിയിരുന്നു. ശവകൂടീരത്തില്‍ സവിശേഷമായ അലങ്കാരങ്ങളൊന്നും പാടില്ലെന്നും തന്റെ പേര് ലാറ്റിന്‍ ഭാഷയില്‍ ഫ്രാന്‍സിസ് എന്ന് മാത്രം എഴുതിയാല്‍ മതിയെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ വ്യക്തമാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *