പൊൻപുലരി; ജനകീയ സാംസ്കാരികോത്സവം സംഘടിപ്പിക്കുന്നു

കോഴിക്കോട്: കോഴിക്കോടിനെ യുനെസ്കോ സാഹിത്യനഗരമായി പ്രഖ്യാപിച്ചതിന്റെ ഭാഗമായി കോഴിക്കോട് കോർപ്പറേഷൻ മൂന്നാം വാർഡ് കമ്മിറ്റി 2025 ഏപ്രിൽ മാസം 01 മുതൽ 27 വരെ നീണ്ടു നിൽക്കുന്ന ജനകീയ സാംസ്കാരികോത്സവം സംഘടിപ്പിക്കുന്നു.
ഷൺമുഖദാസ് മിനി സ്റ്റേഡിയത്തിൽ വെച്ച് നടക്കുന്ന പരിപാടിയിൽ വിവിധ വിഷയങ്ങളെ ആസ്പ്പദമാക്കി സെമിനാറുകളു ബോധവൽക്കരണ ക്ലാസ്സുകളു ശിൽപ്പശാലകളും, കവിയരങ്ങളുകളും, സംവാദങ്ങളു ചർച്ചകളും സംഘടിപ്പിക്കും. അതോടൊപ്പം തന്നെ കായികമേഖലക്ക് ഉത്തേജനം പകർന്നുകൊണ്ട് ബോക്സിംങ്, സ്കേറ്റിംങ്. കബഡി, ബാസ്കറ്റ് ബോൾ തുടങ്ങിയവയുടെ മൽസരങ്ങളും, സ്ക്കൂൾ കോളേജ് വിദ്യാർത്ഥികൾക്കായി കഥ, കവിതരചനാ മൽസരങ്ങളും ക്വിസ് മത്സരങ്ങളും സംഘടിപ്പിക്കും.
കൂടാതെ ഏപ്രിൽ 18 മുതൽ 27 വരെ സംസ്കാരിക സദസ്സുകളും പ്രൊഫഷണൽ അമച്ച്വർ കലാപരിപാടി കളും, പ്രദേശത്തെ റെസിഡൻസ് അസോസിയേഷനുകൾ, കുടുംബശ്രീ, ജനശ്രീ, ലൈബ്രറികൾ, സ്വാശ്രയ സംഘങ്ങൾ, ക്ലബ്ബുകൾ വിദ്യാലയങ്ങൾ, സാംസ്കാരിക സംഘടനകൾ തുടങ്ങിയവർ അവതരിപ്പിക്കുന്ന വൈവിദ്ധ്യമാർന്ന കലാകായിക സാഹിത്യ പരിപാടികളും ഉണ്ടാകും.
അതൊടൊപ്പം മിനി സ്റ്റേഡിയത്തിൽ സജ്ജമാക്കുന്ന 100 ഓളം സ്റ്റാളുക ളിൽ വിവിധ തരത്തിലുള്ള വിപണന മേളകളും എക്സിബിഷനുകളും, സാംസ്ക്കാരികോത്സവത്തിൻറെ മാറ്റ് കൂട്ടും. കൂടാതെ മുതിർന്നവർക്കും കുട്ടി കൾക്കും അനുയോജ്യമായ വിധത്തിൽ വിവിധ റൈഡുകളോട് കൂടിയ അമ്യൂസ്മെന്റ് പാർക്കും. സാംസ്കാരികോത്സവത്തിൻ്റെ ഭാഗമായി വ്യത്യ സ്തമായ വിഭവങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ട് ഫുഡ് കോർട്ടും. മെഡിക്കൽ ക്യാമ്പുകളും അവയവദാന ക്യാമ്പയിനുകളും വിദ്യാഭ്യാസ ആരോഗ്യ ശാസ്ത്ര സാഹിത്യ പ്രദർശനങ്ങളും. തെരുവ് നാടകങ്ങളും, ഫ്ളാഷ് മോബുകളും ഇതോടൊപ്പം, ജലഘോഷ യാത്രയും, സാംസ്കാരികോത്സവത്തിൻ്റെ ഭാഗമായി ഉണ്ടാകും . പാർക്കിംങിന് വേണ്ടി പൂളാടിക്കുന്നിലെ സ്വകാര്യ വ്യക്തികളുടെ ഒഴിഞ്ഞു കിടക്കുന്ന സ്ഥലവും ഒരുക്കിയിട്ടുണ്ടെന്നും. ചടങ്ങിൽ സദസ്സിൽ സാഹിത്യ സാമൂ ഹിക രാഷ്ട്രീയ സാംസ്കാരിക മേഖലയിൽ നിന്നുള്ള പ്രഗത്ഭ വ്യക്തിത്വങ്ങളും വിവിധ ദിവസങ്ങളിലായി പങ്കെടുക്കുമെന്നും അധികൃതർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. വാർത്താ സമ്മേളനത്തിൽ ചെയർമാൻ ഇ പി സഫീന, ജനറൽ കൺവീനർ റിവാറസ് പി ടി, ട്രഷറർ രഞ്ജിത്ത് മഠത്തിൽ എന്നിവർ സംസാരിച്ചു