x
NE WS KE RA LA
Kerala Politics

ആകാംഷയുടെ മുൾമുനയിൽ രാഷ്ട്രീയ കേരളം; തെരഞ്ഞെടുപ്പ് ഫലം നാളെ

ആകാംഷയുടെ മുൾമുനയിൽ രാഷ്ട്രീയ കേരളം; തെരഞ്ഞെടുപ്പ് ഫലം നാളെ
  • PublishedNovember 22, 2024

പാലക്കാട്: പാലക്കാട് മണ്ഡലത്തിലേക്ക് ഉറ്റുനോക്കി രാഷ്ട്രീയ കേരളം. കേരള രാഷ്ട്രീയത്തിലെ തന്നെ ഏറ്റവും സംഭവബഹുലമായ പ്രചാരണ കാലയളവിന് ശേഷമുണ്ടായ വിധിയെഴുത്ത് മൂന്ന് മുന്നണികൾക്കും നിര്‍ണായകമാണ്. പാലക്കാട് ഭൂരിപക്ഷം കുറഞ്ഞാലും ജയിക്കുമെന്ന ഉറപ്പിലാണ് യുഡിഎഫ്.

എന്നാൽ ജയിക്കുമെന്ന് ഉറപ്പിച്ച് പറയാതെയാണ് എൽഡിഎഫ് പ്രതികരണം. നഗരസഭയിലെ ഭൂരിപക്ഷം തുണയ്ക്കുമെന്ന് ബിജെപിയും പ്രതീക്ഷിക്കുന്നു . പിരായിരിയിൽ മേൽക്കൈയും മാത്തൂരിൽ മുന്നേറ്റവും ഉണ്ടാകുമെന്നാണ് യുഡിഎഫ് കരുതുന്നത്.

പാലക്കാട് നഗരസഭയിലും ഒപ്പത്തിനൊപ്പം വോട്ട് നേടി കൊണ്ട് രാഹുലിന് നിയമസഭയില്‍ എത്താമെന്നാണ് കണക്കുകൂട്ടല്‍. മെട്രോമാൻ ഇ ശ്രീധരൻ മത്സരിച്ചപ്പോഴുള്ള മേൽക്കൈ ഇത്തവണ നഗരസഭയിൽ ബിജെപിക്ക് ഉണ്ടാകില്ലെന്നാണ് യുഡിഎഫ് വിലയിരുത്തല്‍. ഒപ്പം പത്രപരസ്യം, പെട്ടിവിവാദം എന്നിവ എൽഡിഎഫിന് തിരിച്ചടിയാകുമെന്നും യുഡിഎഫ് വിശ്വസിക്കുന്നു. എന്നാല്‍, നഗരസഭയിൽ മാത്രം 5000 വോട്ടിന്‍റെ ലീഡ് നേടുമെന്നാണ് ബിജെപിയുടെ അവകാശവാദം.

യുഡിഎഫ് വോട്ടിൽ അടിയൊഴുക്കുണ്ടായി എന്നും ബിജെപി വിലയിരുത്തുന്നുണ്ട്. കൃഷ്ണകുമാറിനായി പാലക്കാട് നഗരസഭയില്‍ നടത്തിയ പ്രചാരണത്തിന് ഫലം കിട്ടുമെന്നാണ് പാര്‍ട്ടിയുടെ വിശ്വാസം. സരിന്‍റെ വ്യക്തിപ്രഭാവം തുണയ്ക്കുമെന്നാണ് എൽഡിഎഫ് പ്രതീക്ഷ. പാര്‍ട്ടി വോട്ടുകൾക്കൊപ്പം ശ്രീധരൻ നേടിയ നിഷ്പക്ഷ വോട്ടുകളും ചെറുപ്പക്കാരുടെ വോട്ടും സരിന് ലഭിക്കുമെന്നും എല്‍ഡിഎഫ് കണക്കുകൂട്ടുന്നു.

കേരള രാഷ്ട്രീയത്തിലെ തന്നെ ഏറ്റവും സംഭവബഹുലമായ പ്രചാരണ കാലയളവിന് ശേഷമുണ്ടായ വിധിയെഴുത്ത് മൂന്ന് മുന്നണികൾക്കും നിര്‍ണായകമാണ്.

Leave a Reply

Your email address will not be published. Required fields are marked *