ഇ ഡി കുറ്റപത്രത്തിന് പിന്നിൽ രാഷ്ട്രീയ ഗൂഢാലോചന; എം വി ഗോവിന്ദൻ

തിരുവനന്തപുരം : ഇ ഡി കുറ്റപത്രത്തിന് പിന്നിൽ രാഷ്ട്രീയ ഗൂഢാലോചനയെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. നിയമപരമായും രാഷ്ട്രീയമായും നേരിടും. കള്ളക്കേസ് എടുത്താൽ പാർട്ടിക്കും സർക്കാരിനും ഒരു ചുക്കും സംഭവിക്കില്ലെന്നും . മുമ്പ് ഇഡി 193 കേസെടുത്തു, 2 കേസുകളിലാണ് ശിക്ഷിക്കപ്പെട്ടത്.
തൃശൂരിൽ തെറ്റായ നിലപാട് സ്വീകരിച്ച ഒരാളെയും പാർട്ടി വെറുതെ വിട്ടിട്ടില്ലെന്നും. രാഷ്ട്രീയ ഗൂഡാലോചന തിരിച്ചറിയാനുള്ള കഴിവ് കേരളത്തിലെ ജനങ്ങൾക്കുണ്ട്.
നിലമ്പൂർ ഉപതിരഞ്ഞെടുപ്പിന്റെ സമയത്ത് കുറ്റപത്രം സമർപ്പിച്ചത് ഗൂഢാലോചനയെന്നും . നിലമ്പൂരിൽ ഇത്തവണയും മഴവിൽ സഖ്യം. സ്ഥാനാർത്ഥി നിർണയത്തിൽ എൽഡിഎഫിന് ഒരാശങ്കയുമില്ല. ഒരാഴ്ചക്കുള്ളിൽ സ്ഥാനാർത്ഥിയെ പ്രഖ്യാപിമെന്നും അദ്ദേഹം പറഞ്ഞു .
UDF പ്രഖ്യാപനവും ഞങ്ങളുടെ പ്രഖ്യാപനവും തമ്മിൽ ഒരു ബന്ധവുമില്ല. UDF ഇപ്പോൾ തന്നെ പ്രതിസന്ധിയിൽ. പി വി അൻവറിനെ മൈൻഡ് ചെയ്യുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.