നൈറ്റ് പട്രോളിങ്ങിനിടെ നടക്കാവ് സ്റ്റേഷനിലെ പൊലീസുകാരെ ആക്രമിച്ചു
കോഴിക്കോട്: നടക്കാവ് സ്റ്റേഷനിലെ പൊലീസുകാർക്കെതിരെ ആക്രമണം. പോലീസുകാരായ രതീഷ്, നവീൻ, ഷിജിത് എന്നിവർക്കാണ് പരിക്കേറ്റത്. നൈറ്റ് പട്രോളിങ്ങിനിടെ അരയിടത്ത് പാലത്തിനും എരഞ്ഞോളിക്കും ഇടയിലെ പ്രദേശത്ത് ഒരു കാറും രണ്ട് യുവാക്കളും സംശയകരമായ സാഹചര്യത്തിൽ നിൽക്കുന്നത് കണ്ടാണ് പൊലീസ് ഇടപെട്ടത്.
ഇവരെ ചോദ്യം ചെയ്ത സമയത്ത് ചാവി ഉപയോഗിച്ച് ആക്രമിക്കുകയും. അഞ്ച് പൊലീസുകാരിൽ മൂന്ന് പേർക്ക് ആക്രമണത്തിൽ പരിക്കേൽക്കുകയും ചെയ്തു. ഉടൻ പ്രതികൾ തങ്ങളുടെ കാറിൽ കയറി രക്ഷപ്പെടുകയായിരുന്നു .
സംഭവത്തിൽ ഒരു പൊലീസുകാരന് ചെവിക്ക് സാരമായി മുറിവേൽക്കുകയും ചെയ്തു.ഇന്ന് പുലർച്ചെ രണ്ടു മണിയോടെയാണ് സംഭവം. ലഹരി മരുന്ന് മാഫിയയുമായി ബന്ധമുള്ള ആളുകളെന്നാണ് സംശയം. ഒരാളെ തിരിച്ചറിഞ്ഞതായി പൊലീസ് പറയുന്നു. തിരച്ചിൽ തുടങ്ങിയിട്ടുണ്ട്.