x
NE WS KE RA LA
Uncategorized

സിപിഎം ഏരിയാ കമ്മിറ്റിയംഗത്തെ മർദ്ദിച്ചെന്ന പരാതി; പൊലീസുകാരന് സസ്പെൻഷൻ

സിപിഎം ഏരിയാ കമ്മിറ്റിയംഗത്തെ മർദ്ദിച്ചെന്ന പരാതി; പൊലീസുകാരന് സസ്പെൻഷൻ
  • PublishedJanuary 27, 2025

പത്തനംതിട്ട: പരാതിക്കാരനൊപ്പമെത്തിയ സിപിഎം ഏരിയാ കമ്മിറ്റിയംഗത്തെ മർദ്ദിച്ചെന്ന പരാതിയിൽ പൊലീസുകാരന് സസ്പെൻഷൻ. സിപിഎം ഏരിയാ കമ്മിറ്റിയംഗം ടി രാജേഷ് കുമാറിനാണ് മർദ്ദനമേറ്റത്. സംഭവത്തിൽ കോന്നി പൊലീസ് സ്റ്റേഷനിലെ ഡ്രൈവർ രഘുകുമാറിനെയാണ് അന്വേഷണ വിധേയമായി സസ്പെൻ്റ് ചെയ്തിരിക്കുന്നത്. ഇന്നലെ പരാതി ഉയർന്നതിന് പിന്നാലെ നടത്തിയ വൈദ്യപരിശോധനയിൽ രഘുകുമാർ മദ്യലഹരിയിലായിരുന്നുവെന്ന് കണ്ടെത്തി.

ഇന്നലെ രാത്രിയിലാണ് സംഭവം. ഒരു പരാതിക്കാരനൊപ്പമാണ് രാജേഷ് കോന്നി പൊലീസ് സ്റ്റേഷനിലെത്തിയത്. പരാതിക്കാരൻ പൊലീസ് ജീപ്പിന് മുകളിൽ വെച്ച് പരാതി എഴുതിയതാണ് രഘുകുമാറിനെ പ്രകോപിപ്പിച്ചതെന്നാണ് വിവരം. പിന്നാലെ രാജേഷ് കുമാർ കോന്നി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടുകയും രഘുകുമാറിനെതിരെ പരാതി നൽകുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *