x
NE WS KE RA LA
Kerala

ഡ്യൂട്ടി കഴിഞ്ഞ് മടങ്ങവേ പൊലീസുകാരനെ പിക്കപ്പ് വാൻ ഇടിച്ച് തെറിപ്പിച്ചു

ഡ്യൂട്ടി കഴിഞ്ഞ് മടങ്ങവേ പൊലീസുകാരനെ പിക്കപ്പ് വാൻ ഇടിച്ച് തെറിപ്പിച്ചു
  • PublishedApril 28, 2025

കൊച്ചി: ഡ്യൂട്ടി കഴിഞ്ഞ് മടങ്ങിയ പൊലീസുകാരനെ പിക്കപ്പ് വാൻ ഇടിച്ച് തെറിപ്പിച്ചു. മലയാറ്റൂരില്‍ ഇന്നലെ രാത്രിയിലാണ് സംഭവം ഉണ്ടായിരിക്കുന്നത്. അതിരമ്പുഴ സ്വദേശി നിതിനെയാണ് വാഹനം ഇടിച്ച് തെറിപ്പിച്ചത്. അപകടത്തിൽ ​ഗുരുതരമായി പരിക്കേറ്റ നിതിൻ ചികിത്സയിലാണ്. ഇടിച്ച ശേഷം വാഹനം നിർത്താതെ പോയി എന്നാണ് വിവരം. വാഹനം തിരിച്ചറിഞ്ഞതായി കാലടി എസ്എച്ച്ഒ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *