പത്തനംതിട്ടയിൽ പൊലീസുകാരനെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

പത്തനംതിട്ട: പൊലീസുകാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തിരുവല്ല ട്രാഫിക് യൂണിറ്റിലെ സിവില്‍ പൊലീസ് ഓഫീസര്‍ ആര്‍ ആര്‍ രതീഷ് ആണ് മരിച്ചത്. ചിറ്റാറിലെ വീട്ടിലാണ് രതീഷിന്റെ മൃതദേഹം കണ്ടെത്തിയത്. ഇന്നലെ രാത്രിയായിരുന്നു സംഭവം.
സംഭവം നടക്കുമ്പോൾ രതീഷിന്റെ അമ്മ വീട്ടിലുണ്ടായിരുന്നു. സംഭവത്തിന് ശേഷം ബന്ധുക്കൾ ചേർന്നാണ് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു.
രതീഷ് അമിതമായി മദ്യപിക്കുമായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. മൃതദേഹം പത്തനംതിട്ട ജനറൽ ഹോസ്പ്പിറ്റലിൽ സൂക്ഷിച്ചിരിക്കുകയാണ്.