ദളിത് യുവതിക്കെതിരെ പൊലീസ് സ്വീകരിച്ചത് പ്രാകൃത പ്രയോഗം; വനിത കമ്മീഷൻ അധ്യക്ഷ

കോഴിക്കോട് : പേരൂർക്കടയിൽ ദളിത് യുവതിക്കെതിരെ പൊലീസ് സ്വീകരിച്ചത് പ്രാകൃത പ്രയോഗമെന്ന് വനിത കമ്മീഷൻ അധ്യക്ഷ പി സതീദേവി പറഞ്ഞു.
അത് എങ്ങനെ ഉണ്ടായി എന്ന് അന്വേഷിക്കണം. പഴയ പൊലീസ് മുറ ഇപ്പോൾ പ്രയോഗിക്കേണ്ട കാര്യം ഇല്ല. കുടുംബത്തെ മുഴുവൻ അപമാനിക്കുന്ന സാഹചര്യമാണ് ഉണ്ടായത്. കുറ്റക്കാരെ മുഴുവൻ കണ്ടെത്തണം. ബിന്ദുവിന് എതിരെ അടിസ്ഥാന രഹിതമായ പരാതി എങ്ങനെ ഉണ്ടായി എന്ന് പരിശോധിക്കണം. ജില്ലാ പൊലീസ് മേധാവിയോട് റിപ്പോർട്ട് തേടിയിട്ടുണ്ട്. ബിന്ദുവുമായി ഫോണിൽ ബന്ധപ്പെടാൻ ശ്രമിക്കുമെന്നും അവർ പറഞ്ഞു