x
NE WS KE RA LA
Uncategorized

വിദ്വേഷ പരാമർശം; പിസി ജോർജിനെതിരെ പൊലീസ് കേസെടുത്തു

വിദ്വേഷ പരാമർശം; പിസി ജോർജിനെതിരെ പൊലീസ് കേസെടുത്തു
  • PublishedJanuary 11, 2025

കോട്ടയം: ചാനൽ ചർച്ചയിലെ വിദ്വേഷ പരാമർശത്തിൽ പിസി ജോർജിനെതിരെ കേസെടുത്ത് ഈരാറ്റുപേട്ട പൊലീസ്. മതസ്പർദ്ധ വളർത്തൽ, കലാപ ആഹ്വാനം തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്. സംഭവത്തിൽ യൂത്ത് ലീഗിന്‍റെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. പിസി ജോർജിൻ്റെ പരാമർശത്തിൽ വ്യാപകമായി വിമർശനം ഉയർന്നിരുന്നു. ഇതിനിടയിലാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

ജനുവരി 6ന് ആയിരുന്നു വിവാദമായ ചർച്ച നടന്നത്. ഇന്ത്യയിലെ മുസ്ലിംകൾ മുഴുവൻ മതവർഗീയവാദികളാണെന്നും ആയിരക്കണക്കിന് ഹിന്ദുക്കളെയും ക്രിസ്ത്യാനിനെയും കൊന്നുവെന്നുമാണ് വിവാദ പരാമർശത്തിൽ പറഞ്ഞത് . മുസ്ലീംകൾ പാകിസ്താനിലേക്ക് പോകണമെന്നും പിസി ജോർജ് ചർച്ചയിൽ പറഞ്ഞിരുന്നു. ഇതിനെതിരെയാണ് പരാതി നൽകിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *