പൊലീസ് ഉദ്യോഗസ്ഥനെ ട്രെയിനിടിച്ച് മരിച്ച നിലയിൽ കണ്ടെത്തി

പാലക്കാട്: പൊലീസ് ഉദ്യോഗസ്ഥനെ ട്രെയിനിടിച്ച് മരിച്ച നിലയിൽ കണ്ടെത്തി. പാലക്കാട് മുട്ടികുളങ്ങര കെഎപി സെക്കന്‍റ് ബറ്റാലിയൻ ക്യാമ്പിലെ സിവിൽ പൊലീസ് ഓഫീസറായ തൃശ്ശൂർ വിയ്യൂർ സ്വദേശി അഭിജിത്ത് കെ.ആറിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയിരിക്കുന്നത്. മൃതദ്ദേഹം പാലക്കാട് ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. തുടർ നടപടികൾ പൂർത്തിയാക്കി മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.
ഇക്കഴിഞ്ഞ രണ്ടാം തീയതിയാണ് അഭിജിത്ത് പരിശീലനത്തിൽ പ്രവേശിച്ചത്. കഴിഞ്ഞ ദിവസം വീട്ടിൽ പോയി ശേഷം ഇന്നലെ ഉച്ചയോടെ മങ്കരയിലെത്തി സ്റ്റേഷനിൽ കുറെ സമയം ഇരുന്നു. തുടർന്ന് രാത്രി 8.30 ന് മംഗലാപുരം-തിരുവനന്തപുരം എക്സ്പ്രസിന് മുന്നിൽ ചാടുകയായിരുന്നു. എന്തിനാണ് ജീവനൊടുക്കിയതെന്ന് വ്യക്തമല്ല. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.