x
NE WS KE RA LA
Kerala

ചിറയിൻകീഴിൽ പൊലീസ് ഉദ്യോഗസ്ഥൻ ആത്മഹത്യ ചെയ്ത നിലയിൽ

ചിറയിൻകീഴിൽ പൊലീസ് ഉദ്യോഗസ്ഥൻ ആത്മഹത്യ ചെയ്ത നിലയിൽ
  • PublishedMarch 29, 2025

തിരുവനന്തപുരം: ചിറയിൻകീഴിൽ പൊലീസ് ഉദ്യോഗസ്ഥൻ ആത്മഹത്യ ചെയ്ത നിലയിൽ. എആർ ക്യാമ്പിലെ സബ് ഇൻസ്പെക്ടർ റാഫി(56)യാണ് മരിച്ചത്. വിരമിക്കാനിരിക്കെയാണ് സംഭവം. അഴൂരിലെ കുടുംബവീട്ടിലാണ് റാഫി ആത്മഹത്യ ചെയ്തത്.

എന്നാൽ , മരണവുമായി ബന്ധപ്പെട്ട് ചില കാര്യങ്ങൾ പുറത്തുവരുന്നുണ്ട്. റാഫിക്ക് സാമ്പത്തിക ബാധ്യതയുണ്ടായിരുന്നുവെന്നും. പൊലിസ് സൊസൈറ്റിയിൽ നിന്നും എടുത്ത വായ്പ തിരിച്ചടച്ചിരുന്നില്ല. ഇതിൽ ജാമ്യക്കാരിൽ നിന്നും പണം തിരികെ പിടിക്കാനുള്ള നടപടി ആരംഭിക്കുകയും ചെയ്തിരുന്നു . പൊലീസ് സ്ഥലത്തെത്തി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേ​ഹം കുടുംബത്തിന് വിട്ടുനൽകും.

Leave a Reply

Your email address will not be published. Required fields are marked *