കണ്‍ട്രോള്‍ റൂമിന്റെ വാഹനത്തില്‍ മദ്യപിച്ച് കണ്ട്രോളില്ലാതെ പൊലീസ്

കൊല്ലം: ഡ്യൂട്ടിക്കിടെ മദ്യപിച്ച് കണ്ട്രോളില്ലാതെ പൊലീസ് വാഹനമോടിച്ചെന്ന ആരോപണവുമായി നാട്ടുകാര്‍. കൊല്ലം പത്തനാപുരത്താണ് സംഭവം. കന്‍ട്രോള്‍ റൂമിന്റെ വാഹനത്തിലാണ് ഇവര്‍ അപകടകരമായ രീതിയില്‍ വണ്ടി ഓടിച്ച് പോകുന്നതായി നാട്ടുകാരുടെ ശ്രദ്ധയില്‍പെടുന്നത്. തടയാന്‍ ശ്രമിച്ച നാട്ടുകാരെ ഇടിച്ചുതെറിപ്പിച്ചു വാഹനം കടന്നു പോകാന്‍ ശ്രമിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു.
വാഹനത്തിന്റെ ഡോര്‍ പോലും അടക്കാതെയായിരുന്നു ഇവര്‍ യാത്ര ചെയ്തിരുന്നത്. എന്നാല്‍ ഇവര്‍ക്കെതിരെ പരാതിയൊന്നും ലഭിച്ചില്ലായെന്നായിരുന്നു കണ്‍ട്രോള്‍ റൂമിന്റെ പ്രതികരണം. വൈദ്യപരിശോധനയ്ക്ക് ശേഷമെ ഇവര്‍ മദ്യപിച്ചോ എന്ന് പറയാനാകൂവെന്നും കണ്‍ട്രോള്‍ റൂം അറിയിച്ചു.