നായ കുറുകെ ചാടി; ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് പൊലീസ് ഉദ്യോഗസ്ഥന് ദാരുണാന്ത്യം

തൃശൂർ: നായ കുറുകെ ചാടി ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് പൊലീസ് ഉദ്യോഗസ്ഥന് ദാരുണാന്ത്യം . സംഭവത്തിൽ അഞ്ചാലുംമൂട് കടവൂർ മണ്ണാശേരില്‍ വീട്ടില്‍ അനൂപ് വരദരാജനാണ് മരിച്ചത്. രാത്രി 12.15ന് താലൂക്ക് കച്ചേരി ജംഗ്ഷന് സമീപത്ത് വെച്ചായിരുന്നു അപകടം. അപകടത്തെ തുടർന്ന് തലയക്ക് ഗുരുതരമായി പരിക്കേറ്റ അനൂപിനെ ഓടിയെത്തിയ നാട്ടുകാരും മറ്റും ചേർന്ന് സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ജോലി സ്ഥലത്ത് നിന്ന് വീട്ടിലേക്ക് മടങ്ങും വഴിയാണ് സംഭവം. അപകടത്തിൽ ബൈക്കില്‍ ഒപ്പം യാത്ര ചെയ്തിരുന്ന സുഹൃത്തിനും പരിക്കേറ്റു. ഇയാള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. അനൂപിന്റെ പിറന്നാള്‍ ആഘോഷം കഴിഞ്ഞായിരുന്നു മടക്കം. കെഎപി-3 ബറ്റാലിയനിലെ ഉദ്യോഗസ്ഥനാണ് മരിച്ച അനൂപ്. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം വീട്ടുകാർക്ക് വിട്ടുകൊടുക്കും