പിക്കപ്പ് വാൻ ഇടിച്ച് ചികിത്സയിൽ കഴിയുകയായിരുന്ന പൊലീസ് ഉദ്യോഗസ്ഥൻ മരിച്ചു

കോട്ടയം∙ ജോലിക്കിടെ അപകടം പറ്റി ചികിത്സയിൽ കഴിയുകയായിരുന്ന പൊലീസ് ഉദ്യോഗസ്ഥൻ മരിച്ചു. പള്ളിക്കത്തോട് മുക്കാലി സ്വദേശിയും തൃശൂർ ക്യാംപിലെ സിപിഒയുമായ ജോബിൻ ജോൺ ആണ് മരിച്ചത്.
ഏപ്രിൽ 26ന് ആണ് സംഭവം. മൂവാറ്റുപുഴയിൽ റോഡ് മുറിച്ചു കടക്കുന്നതിനിടെ പിക്കപ്പ് വാൻ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ജോബിൻ രാജഗിരി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണ് മരിച്ചത്. സംസ്കാരം നാളെ പുളിക്കൽ കവല സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ.