x
NE WS KE RA LA
Crime Kerala

സഹോദരിയെ മർദ്ദിച്ചെന്ന പരാതി; യൂട്യൂബ് വ്ലോഗർക്കെതിരെ പൊലീസ് കേസ് എടുത്തു

സഹോദരിയെ മർദ്ദിച്ചെന്ന പരാതി; യൂട്യൂബ് വ്ലോഗർക്കെതിരെ പൊലീസ് കേസ് എടുത്തു
  • PublishedMay 22, 2025

ആലപ്പുഴ: സഹോദരിയെ മർദ്ദിച്ചെന്ന പരാതി. ആലപ്പുഴ സ്വദേശിയായ യൂട്യൂബ് വ്ലോഗർക്കെതിരെ കേസെടുത്ത് പൊലീസ്. സ്വർണാഭരണങ്ങൾ നൽകാത്തതിന്റെ പേരിൽ സഹോദരിയെ മർദ്ദിച്ചെന്ന പരാതിയിലാണ് കുതിരപ്പന്തി പുത്തൻവീട്ടിൽ ഗ്രീൻഹൗസ് രോഹിത്തിന്(27) എതിരെ ആലപ്പുഴ വനിത പൊലീസ് കേസെടുത്തിരിക്കുന്നത്. ഗ്രീന്‍ ഹൗസ് ക്ലീനിങ് സര്‍വീസ് എന്ന യൂട്യൂബ് ചാനലിന് ഉടമയാണ് രോഹിത്ത്.

സഹോദരിയായ റോഷ്നിക്ക് അച്ഛൻ നൽകിയ സ്വ‌ർണാഭരണങ്ങൾ പ്രതി വിൽക്കാൻ ശ്രമിച്ചത് തടഞ്ഞതിലുള്ള വൈരാഗ്യമാണ് മർദ്ദനത്തിന് കാരണമെന്ന് പരാതിയിൽ പറയുന്നു. ഈ മാസം മൂന്നാം തീയതിയാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. സഹോദരിയെ മുടിക്ക് കുത്തി പിടിച്ച് ഇടിച്ചു, വീടു കയറി അക്രമിക്കാന്‍ ശ്രമിച്ചുവെന്നും. കഴിഞ്ഞ ദിവസം സഹോദരി ജില്ലാ പൊലീസ് മേധാവിക്കും ആലപ്പുഴ വനിതാ പൊലീസിനും പരാതി നൽകിയിരുന്നു. സമൂഹമാധ്യമങ്ങളിലൂടെ സഹോദരിയെയും അമ്മയെയും അപമാനിക്കുന്ന തരത്തിൽ വീഡിയോ പ്രചരിപ്പിച്ചെന്നും പരാതിയിൽ പറയുന്നു.

രോഹിതിനെതിരെ ദേഹോപദ്രവം ഏൽപ്പിക്കൽ, ഗുരുതരമായി പരുക്കേൽപ്പിക്കൽ, അപകീർത്തിപ്പെടുത്തൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയിട്ടുണ്ട്. കുടുംബ വഴക്കിന് പിന്നാലെ അമ്മയേയും പരാതിക്കാരിയേയും അപകീർത്തിപ്പെടുത്തുന്ന തരത്തിലുള്ള വീഡിയോ ഗ്രീൻ ഹൗസ് ക്ലീനിംഗ് സർവീസ് എന്ന യുട്യൂബ് ചാനൽ വഴിയും മറ്റ് സാമൂഹിക മാദ്ധ്യമങ്ങൾ വഴിയും രോഹിത്ത് പ്രചരിപ്പിച്ച് അപകീ‌ർത്തിപ്പെടുത്തിയിരുന്നു. ഇതിനെതിരെ സമൂഹ മാധ്യമങ്ങളിലടക്കം വലിയ വിമർശനം ഉയർന്നു. സഹോദരിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം കഴിഞ്ഞ ദിവസങ്ങളില്‍ പൊലീസ് ചര്‍ച്ച നടത്തി പ്രശ്നം പരിഹരിക്കാന്‍ ശ്രമിച്ചിരുന്നുവെങ്കിലും ഇരുകൂട്ടരും തയ്യാറാകാത്ത പശ്ചാത്തലത്തിലാണ് കേസെടുത്തിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *