x
NE WS KE RA LA
National

നടുറോഡിൽ കസേരയിട്ടിരുന്ന് മദ്യപിക്കുന്നതായി റീൽ ; യുവാവിനെ അറസ്റ്റ് ചെയ്ത പൊലീസ്

നടുറോഡിൽ കസേരയിട്ടിരുന്ന് മദ്യപിക്കുന്നതായി റീൽ ; യുവാവിനെ അറസ്റ്റ് ചെയ്ത പൊലീസ്
  • PublishedApril 18, 2025

ബെംഗളൂരു: നടുറോഡിൽ കസേരയിട്ടിരുന്ന് മദ്യപിക്കുന്നതായി റീൽ ചെയ്ത യുവാവ് അറസ്റ്റിൽ. കലാസി പല്യ
ആണ് അറസ്റ്റിലായിരിക്കുന്നത്. എസ്‌ ജെ പാർക്ക് റോഡിലിരുന്ന് മദ്യപിക്കുന്നതായി കാണിക്കുന്ന റീൽ ഏപ്രിൽ 12-ന് ആണ്‌ ഇൻസ്റ്റഗ്രാം വഴി പ്രചരിച്ചത്. സംഭവത്തിൽ ഗതാഗതം തടസ്സപ്പെടുത്തിയതിനും പൊതുശല്യമായതിനും യുവാവിനെതിരെ പൊലീസ് കേസെടുത്തു.

തുടർന്ന് യുവാവിനായുള്ള തിരച്ചിലിലായിരുന്നു പൊലീസ്. നടുറോഡിലിരുന്ന് മദ്യപിച്ചു എന്നായിരുന്നു യുവാവിനെതിരെ ലഭിച്ച പരാതി. എന്നാൽ യുവാവിന്റെ കയ്യിലുണ്ടായിരുന്ന ടംബ്ലറിൽ ചായയായിരുന്നെന്ന് എസ്‌ ജി പാർക്ക് പൊലീസ് വ്യക്തമാക്കി .

Leave a Reply

Your email address will not be published. Required fields are marked *