കവിത /കാര്യഗൗരവം
കുഞ്ഞച്ചന്‍മത്തായി
വെളുപ്പിനെണീറ്റു
ഉലയില്‍ കനല്‍ കൂട്ടി
ഉരുക്കു പഴുപ്പിച്ചു തല്ലുന്നു
കൊല്ല പണിക്കന്‍ നാരായണന്‍
പെണ്ണും ആണുമായി
അഞ്ചെട്ടു കുഞ്ഞുങ്ങള്‍
കീറിയ നിക്കറുമിട്ടു
മൂക്കളയും ചാണ്ടി
ഇറായത്തിരുപ്പൂ
കൂട്ടത്തിലൊരു ഭൂതവും.
ദോഷം പറയരുതല്ലോ
ഈ പാവമാണ് ഇവറ്റകളെ
പെറ്റിട്ടത്., ഈ പുലരിലെന്റെ വകഅമ്മയ്‌ക്കൊരു വന്ദനം
എന്റെ വീതുള്ളിഉലക്കനലില്‍
കിടന്നു വേങ്ങുന്നു
മൂര്‍ച്ച കൂട്ടി തരും മുന്നേ
പണിക്കൂലി വാങ്ങി കല്ലില്‍
പൊതിഞ്ഞു കുട്ടി പട്ടാളങ്ങളുടെ മുന്നിലേക്ക് വലിച്ചെറിഞ്ഞു
രാവിലത്തെകാപ്പിക്കായിരുന്നു
എട്ടു ചായയും കൊണ്ട്
മൂത്തവന്‍ ഏട്ടുക്ലാസ് കള്‍
നിരത്തിചായ വീഴ്ത്തിയപ്പോള്‍
അപ്പന്റെ ചായകപ്പ് ശൂന്യം
അപ്പോള്‍
നാരായണന്‍ കണ്ണുകള്‍ ഉരുട്ടി ഭൂതത്തോട് വിളിച്ചുപറഞ്ഞു നീ ദൈവത്തെ വിചാരിച്ചു
മക്കളെ കൊല്ലരുത്
ഒരുനാള്‍
പണിപ്പുര നാഥന്‍
തലചുറ്റി വീണു
വലതുവശം തളര്‍ന്നു
ആ കിടപ്പിലും നാരായണന്‍ പറഞ്ഞു
‘ഞാന്‍ പറഞ്ഞില്ലേ
നീ മക്കളെ കൊല്ലരുതെന്ന് ‘!