x
NE WS KE RA LA
Uncategorized

പോക്സോ കേസ് ; നടൻ കൂട്ടിക്കൽ ജയചന്ദ്രൻ്റെ അറസ്റ്റ് തടഞ്ഞ് സുപ്രീം കോടതി

പോക്സോ കേസ് ; നടൻ കൂട്ടിക്കൽ ജയചന്ദ്രൻ്റെ അറസ്റ്റ് തടഞ്ഞ് സുപ്രീം കോടതി
  • PublishedJanuary 27, 2025

ദില്ലി: പോക്സോ കേസിൽ നടൻ കൂട്ടിക്കൽ ജയചന്ദ്രൻ്റെ അറസ്റ്റ് തടഞ്ഞ് സുപ്രീം കോടതി. സംഭവത്തിൽ മൂൻകൂർ ജാമ്യ ഹർജി തീർപ്പാക്കുന്നത് വരെ അറസ്റ്റ് പാടില്ലെന്ന് നിർദ്ദേശിച്ച് സംസ്ഥാനത്തിന് നോട്ടീസ് അയക്കുകയും ചെയ്തു. നടൻ്റെ വാദം അംഗീകരിച്ചാണ് സുപ്രീം കോടതി ജസ്റ്റിസ് ബിവി നാഗരത്ന അധ്യക്ഷനായ ബെഞ്ചിൻ്റെ തീരുമാനം. പോക്സോ നിയമം ദുരുപയോഗം ചെയ്തുള്ള കേസാണിതെന്ന് നടൻ്റെ അഭിഭാഷകരായ ആ‍ർ ബസന്ത്, എ കാർത്തിക് എന്നിവർ വാദിക്കുകയും. അന്വേഷണവുമായി സഹകരിക്കാമെന്ന് നടൻ കോടതിയെ അറിയിക്കുകയും ചെയ്തു. അടുത്തമാസം 28ന് ഹർജി കോടതി വീണ്ടും പരിഗണിക്കും.

Leave a Reply

Your email address will not be published. Required fields are marked *