x
NE WS KE RA LA
Crime Kerala

നാദാപുരത്ത് പ്ലസ് ടു വിദ്യാർഥിയെ മർദ്ദിച്ചു ; റാംഗിങ് ദൃശ്യങ്ങൾ പുറത്ത്

നാദാപുരത്ത് പ്ലസ് ടു വിദ്യാർഥിയെ മർദ്ദിച്ചു ; റാംഗിങ് ദൃശ്യങ്ങൾ പുറത്ത്
  • PublishedMarch 21, 2025

കോഴിക്കോട്: നാദാപുരത്ത് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ സീനിയർ വിദ്യാര്‍ത്ഥികള്‍ മർദിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. കല്ലാച്ചിയിലെ ഹോട്ടലിന് സമീപം പ്ലസ് ടു വിദ്യാർത്ഥികൾ പ്ലസ് വൺ വിദ്യാർത്ഥിയെ മർദിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.

കഴിഞ്ഞ ദിവസമാണ് സംഭവം ഉണ്ടായത്. നാദാപുരം പേരോട് എംഐഎം ഹയര്‍ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിക്കാണ് മർദനമേറ്റത്. താടി വടിച്ചില്ലെന്നും ഷര്‍ട്ടിന്റ ബട്ടന്‍ ഇട്ടില്ലെന്നും പറഞ്ഞായിരുന്നു ആക്രമണം നടത്തിയത്.

പരീക്ഷ എഴുതാനെത്തിയ വിദ്യാര്‍ത്ഥിയെ സംഘം ചേർന്ന് മർദിക്കുകയും. കുട്ടിയുടെ തല ചുമരിലിടിച്ച് പരിക്കേൽപ്പിക്കുകയും ചെയ്തു. മർദനത്തിൽ വിദ്യാർത്ഥിയുടെ കർണപടത്തിന് സാരമായി പരിക്കേറ്റു സംഭവത്തിൽ പരിക്കേറ്റ വിദ്യാർത്ഥി പൊലീസിൽ പരാതി നൽകി. നാല് പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസെടുക്കുകയും ചെയ്തു

Leave a Reply

Your email address will not be published. Required fields are marked *