x
NE WS KE RA LA
Uncategorized

സഹപാഠിയെ വീട്ടിലെത്തിച്ച് പീഡിപ്പിച്ച സംഭവം; പ്ലസ് ടു വിദ്യാർത്ഥി അറസ്റ്റിൽ

സഹപാഠിയെ വീട്ടിലെത്തിച്ച് പീഡിപ്പിച്ച സംഭവം; പ്ലസ് ടു വിദ്യാർത്ഥി അറസ്റ്റിൽ
  • PublishedFebruary 14, 2025

ആലപ്പുഴ: സഹപാഠിയെ വീട്ടിലെത്തിച്ച് പീഡിപ്പിച്ച സംഭവം. പ്ലസ് ടു വിദ്യാർത്ഥി അറസ്റ്റിൽ. ആലപ്പുഴ എഎൻ പുരം സ്വദേശി ശ്രീശങ്കർ (18) ആണ് പിടിയിലായിരിക്കുന്നത്. അസൈൻമെൻ്റ് എഴുതാൻ സഹായിക്കണം എന്നാവശ്യപ്പെട്ട് കൊണ്ടാണ് 16 കാരിയായ സഹപാഠിയെ വീട്ടിലെത്തിച്ചത്. മാസങ്ങൾക്ക് മുൻപ് സുഹൃത്തിനെ തോക്ക് (എയർ ഗൺ) ചൂണ്ടി ഭീഷണിപ്പെടുത്തിയതിനും മർദിച്ചതിനും ഇയാൾക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. അന്ന് പ്രായപൂർത്തിയാകാത്തതിനാൽ താക്കീത് നൽകി വിട്ടയക്കുകയായിരുന്നു. ഇന്നലെ നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് പൊലീസ് എത്തി കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *