പ്ലസ്ടു പരീക്ഷാഫലം മെയ് 22ന് പ്രഖ്യാപിക്കും

തിരുവനന്തപുരം: പ്ലസ്ടു പരീക്ഷാഫലം മെയ് 22ന് പ്രഖ്യാപിക്കും. നേരത്തേ മെയ് 21ന് ഫലം പ്രഖ്യാപിക്കുമെന്നായിരുന്നു അറിയിച്ചിരിക്കുന്നത്. അതാണിപ്പോൾ മെയ് 22നേക്ക് മാറ്റിയിരിക്കുന്നത്. മെയ് 22ന് ഉച്ചക്ക് ശേഷം മൂന്നുമണിക്കാണ് ഫലം പ്രഖ്യാപിക്കുക.
വിദ്യാർഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റായ results.kite.kerala.gov.in, dhsekerala.gov.in, അല്ലെങ്കിൽ keralaresults.nic.in എന്നിവയിൽ നിന്ന് ഫലമറിയാം.