x
NE WS KE RA LA
Kerala

പ്ലസ് ടു പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; 77.81% വിജയം

പ്ലസ് ടു പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; 77.81% വിജയം
  • PublishedMay 22, 2025

തിരുവനന്തപുരം : സംസ്ഥാനത്തെ ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി പരീക്ഷാ ഫലങ്ങള്‍ പ്രഖ്യാപിച്ചു. വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി ആണ് ഫലം പ്രഖ്യാപിച്ചത്. 77.81 ശതമാനമാണ് പ്ലസ് ടു പരീക്ഷയുടെ വിജയശതമാനം. 3,70,642 പേര്‍ പരീക്ഷ എഴുതിയതില്‍ 2,88,394 പേര്‍ ഉപരിപഠനത്തിന് യോഗ്യത നേടിയിട്ടുണ്ട് . 30,145 കുട്ടികള്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടി.

വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി പരീക്ഷയില്‍ സംസ്ഥാനത്തെ 70.6 ശതമാനം കുട്ടികളാണ് വിജയിച്ചത്. 26178 കുട്ടികളാണ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷ എഴുതിയത്. ഇതില്‍ 18340 കുട്ടികള്‍ ഉപരി പഠനത്തിന് യോഗ്യത നേടി.

Leave a Reply

Your email address will not be published. Required fields are marked *