നേപ്പാളില്‍ വിമാനപകടം
കാഠ്മണ്ഡു: നേപ്പാളില്‍ വിമാനാപകടം നടന്നതായി വിവരം. കാഠ്മണ്ഡുവിലെ ത്രിഭുവന്‍ വിമാനത്താവളത്തില്‍ നിന്നും പുറപ്പെട്ട വിമാനമാണ് അപകടത്തില്‍ പെട്ടത്. ജീവനക്കാരടക്കം 19 പേരാണ് വിമാനത്തില്‍ ഉണ്ടായിരുന്നതെന്നാണ് വിവരം. അഞ്ച് പേരുടെ മൃതദേഹം കണ്ടെത്തിയിട്ടുണ്ട്. വിമാനം പൂര്‍ണമായി കത്തി നശിച്ചു.
ത്രിഭുവന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് പൊഖാറ വിമാനത്താവളത്തിലേക്ക് പോയ വിമാനമാണ് അപകടത്തില്‍ പെട്ടത്. ശൗര്യ എയര്‍ലൈന്‍സിന്റെ വിമാനമാണ് അപകടത്തില്‍പ്പെട്ടത്. പൊലീസിന്റെയും അഗ്‌നിശമനസേനയുടെ നേതൃത്വത്തില്‍ രക്ഷാദൗത്യം പുരോഗമിക്കുകയാണ്. ടേക്ക് ഓഫിന്റെ സമയത്ത് റണ്‍വേയില്‍ നിന്ന് തെന്നിമാറിയ വിമാനം അപകടത്തില്‍പെട്ടതായിരുന്നു. ടേബിള്‍ ടോപ് എയര്‍പോര്‍ട്ടാണ് ത്രിഭുവന്‍. ഇവിടെ നിന്ന് 200 കിലോമീറ്റര്‍ അകലെയുള്ള വിമാനത്താവളത്തിലേക്കാണ് വിമാനം പോയത്. റണ്‍വേയില്‍ നിന്നും വിമാനം തെന്നി മാറിയാണ് അപകടം ഉണ്ടായതെന്നാണ് പ്രാഥമിക വിവരം. രാവിലെ 11 മണിയോടെയാണ് അപകടം ഉണ്ടായത്. സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം തുടങ്ങി.