x
NE WS KE RA LA
Accident Kerala

ചായക്കടയിലേക്ക് പിക്കപ്പ് വാൻ ഇടിച്ച് കയറി അപകടം; യുവാവ് മരിച്ചു

ചായക്കടയിലേക്ക് പിക്കപ്പ് വാൻ ഇടിച്ച് കയറി അപകടം; യുവാവ് മരിച്ചു
  • PublishedApril 17, 2025

പാലക്കാട്: ചെർപ്പുളശ്ശേരിയിൽ ചായക്കടയിലേക്ക് പിക്കപ്പ് വാൻ ഇടിച്ച് കയറി യുവാവ് മരിച്ചു. സംഭവത്തിൽ നാല് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അപകടത്തിൽ മലപ്പുറം തിരൂർ സ്വദേശി വി. തഹ്സീൽ (20) ആണ് മരിച്ചത്. കോഴിയുമായി വന്ന പിക്കപ്പ് വാൻ നിയന്ത്രണം വിട്ട് യുവാക്കൾക്കിടയിലേക്ക് ഇടിച്ചുകയറുകയായിരുന്നു.

ഇന്ന് പുലര്‍ച്ചെ രണ്ടുമണിയോടെയാണ് അപകടം ഉണ്ടായത്. കൊടൈക്കനാൽ യാത്രക്കിടെയാണ് മലപ്പുറം സ്വദേശികളായ യുവാക്കള്‍ ചായകുടിക്കുന്നതിന് വേണ്ടി വാഹനം നിര്‍ത്തിയത്. ആ സമയത്താണ് കോഴിയുമായി വന്ന പിക്കപ്പ് വാന്‍ നിയന്ത്രണം വിട്ട് ഇടിച്ചുകയറിയത്..

ഉടന്‍ തന്നെ നാട്ടുകാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും തഹ്സീൽ മരിച്ചു. പരിക്കേറ്റ നാലുപേർ ചികിത്സയിലാണ്. പിക്കപ്പ് വാനിന്‍റെ ഡ്രൈവര്‍ക്കെതിരെ പൊലീസ് കേസെടുക്കും.

Leave a Reply

Your email address will not be published. Required fields are marked *