x
NE WS KE RA LA
Accident Crime Kerala

പിക്കപ്പ് ലോറി കടയിലേക്ക് ഇടിച്ചു കയറ്റി ; ഇതര സംസ്ഥാന തൊഴിലാളിക്ക് പരിക്ക്

പിക്കപ്പ് ലോറി കടയിലേക്ക് ഇടിച്ചു കയറ്റി ; ഇതര സംസ്ഥാന തൊഴിലാളിക്ക് പരിക്ക്
  • PublishedFebruary 21, 2025

മലപ്പുറം: സഹോദരനെ അപായപ്പെടുത്താൻ കടയിലേക്ക് പിക്കപ്പ് ലോറി ഇടിച്ചു കയറ്റി. ഇതര സംസ്ഥാന തൊഴിലാളിക്ക് പരിക്ക്. ബംഗാള്‍ സ്വദേശി മൻസൂറിനാണ് പരിക്കേറ്റിരിക്കുന്നത്. മലപ്പുറം കോട്ടക്കലിൽ വ്യാഴാഴ്ച്ച വൈകീട്ട് അഞ്ചോടെയാണ് സംഭവം ഉണ്ടായത്. അനിയൻ ജ്യേഷ്ഠനെ ലോറി ഇടിപ്പിച്ചു കൊലപെടുത്താൻ നോക്കുകയായിരുന്നു. എന്നാൽ ജ്യേഷ്ഠൻ ചാടി രക്ഷപ്പെടുകയും. റോഡിൽ ഉണ്ടായിരുന്ന ഇതര സംസ്ഥാന തൊഴിലാളി ലോറിയുടെ അടിയിൽ കുടുങ്ങുകയായിരുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച മൻസൂറിന്റെ ആരോഗ്യനില ഗുരുതരമാണ്.

സംഭവത്തില്‍ കോട്ടയ്ക്കല്‍ തോക്കാംപാറ സ്വദേശി അബൂബക്കറിനെ പൊലീസ് അറസ്റ്റ് ചെയ്തു. സഹോദരൻ ഉമ്മറിനെ വാഹനമിടിച്ച്‌ അപായപ്പെടുത്താനായിരുന്നു അബൂബക്കറിന്റെ ശ്രമം. അബൂബക്കറിന് എതിരെ പൊലീസ് വധശ്രമത്തിന് കേസെടുത്ത് അന്വേഷണം തുടങ്ങി.

Leave a Reply

Your email address will not be published. Required fields are marked *