വടകരയിൽ പിക്കപ്പ് ലോറി കുളത്തിലേക്ക് മറിഞ്ഞ് അപകടം; ഡ്രൈവർ നീന്തി രക്ഷപ്പെട്ടു

കോഴിക്കോട്: വടകരയിൽ പിക്കപ്പ് ലോറി കുളത്തിലേക്ക് മറിഞ്ഞ് അപകടം. അപകടത്തിപ്പെട്ട ഡ്രൈവർ നീന്തി രക്ഷപ്പെട്ടു. വടകര സ്വദേശി ഫൈസലാണ് രക്ഷപ്പെട്ടത്. ലോഡുമായി പോവുകയായിരുന്ന വാഹനം കുളത്തിൻ്റെ അരിക് ഇടിഞ്ഞതോടെ വെള്ളത്തിലേക്ക് മറിയുകയായിരുന്നു. ഇന്ന് രാവിലെ 11 മണിയോടെയാണ് സംഭവം ഉണ്ടായത്. കൈവരിയില്ലാത്ത ഭാഗത്താണ് അപകടം ഉണ്ടായത്.