ഹൈവേയിൽ കാർ തട്ടി പിക്കപ്പ് ഓട്ടോ മറിഞ്ഞ് അപകടം; രണ്ട് പേർക്ക് പരിക്ക്

തിരുവനന്തപുരം: കഴക്കൂട്ടം എലിവേറ്റഡ് ഹൈവേയിൽ കാർ തട്ടി പിക്കപ്പ് ഓട്ടോ മറിഞ്ഞ് അപകടം. രണ്ട് പേർക്ക് പരിക്കേറ്റു. സംഭവത്തിൽ ഒരാളുടെ പരിക്ക് ഗുരുതരമാണ്. പിക്കപ്പ് ഡ്രൈവർ ആറ്റിങ്ങൽ സ്വദേശി വേണു (52)വിനാണ് ഗുരുതരമായിപരിക്കേറ്റിരിക്കുന്നത്.
ഞായറാഴ്ച രാത്രി പത്ത് മണിയോടെ കഴക്കൂട്ടം എലിവേറ്റഡ് ഹൈവേയിൽ വടക്കോട്ടുള്ള പാതയിലാണ് അപകടം സംഭവിച്ചത്. എയർപോർട്ടിൽ നിന്ന് പാർസലുമായി മടങ്ങുകയായിരുന്ന പിക്കപ്പിനെ പിന്നാലെ എത്തിയ കാർ തട്ടുകയും. നിയന്ത്രണം വിട്ട് മറിഞ്ഞ പിക്കപ്പ് വാൻ നൂറ് മീറ്ററോളം നിരങ്ങിയാണ് നിന്നത്. എന്നാൽ ഇടിച്ച കാർ നിർത്താതെ പോയി. പിന്നാലെ വാഹനങ്ങളിൽ വന്നവരും പൊലീസും ചേർന്നാണ് പരിക്കേറ്റവരെ പുറത്തെടുത്തത്.