വിദ്യാര്‍ഥിനികളുടേയും അധ്യാപികമാരുടേയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്തു ; കേസ് എടുത്ത് പൊലീസ്

കണ്ണൂര്‍: വിദ്യാര്‍ഥിനികളുടേയും അധ്യാപികമാരുടേയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് ഫോണില്‍ സൂക്ഷിച്ച സംഭവത്തിൽ കോളേജ് വിദ്യാര്‍ഥികള്‍ക്കെതിരെ കേസ് എടുത്ത് പൊലീസ്. ഷാന്‍, ഷാരോണ്‍, അഖില്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ഇരിട്ടി അങ്ങാടിക്കടവ് ഡോണ്‍ബോസ്‌കോ കോളേജ് വിദ്യാര്‍ഥികളാണിവര്‍.
വിദ്യാര്‍ഥികള്‍ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ സൂക്ഷിച്ച ഫോണ്‍ മറ്റൊരു വിദ്യാര്‍ഥിയുടെ കൈവശമെത്തിയതോടെയാണ് സംഭവം പുറത്തറിയുന്നത്. ഫോണില്‍ വിദ്യാര്‍ഥിനികളുടേയും അധ്യാപികമാരുടേയും മോര്‍ഫ് ചെയ്ത നഗ്നചിത്രങ്ങള്‍ കണ്ട വിദ്യാര്‍ഥി പ്രിന്‍സിപ്പലിനെ വിവരം അറിയിക്കുകയും.
പ്രിന്‍സിപ്പലിന്റെ പരാതിയിൽ കരിക്കോട്ടക്കരി പൊലീസ് കേസെടുക്കുകയുമായിരുന്നു . ഐടി ആക്ട് പ്രകാരമാണ് മൂന്ന് വിദ്യാര്‍ഥികള്‍ക്കെതിരേയും കേസെടുത്തിരിക്കുന്നത്. സംഭവത്തില്‍ കോളേജ് അധികൃതര്‍ വിദ്യാര്‍ഥികള്‍ക്കെതിരെ നടപടിയെടുക്കും.