കൊച്ചി: ജെഡിയു നേതാവ് പി ജി ദീപക്കിന്റെ കൊലപാതകത്തിൽ അഞ്ച് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി. ജീവപര്യന്തത്തിനൊപ്പം പ്രതികള്‍ക്ക് ഓരോ ലക്ഷം രൂപ പിഴയും നൽകണം.
ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചാണ് വിധി പറഞ്ഞത്. വിചാരണക്കോടതി വെറുതെവിട്ട പ്രതികള്‍ക്കാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. ഒന്നുമുതല്‍ അഞ്ച് വരെ പ്രതികളായ ഋഷികേശ്, നിജിന്‍, പ്രശാന്ത്, രസന്ത്, ബ്രഷ്‌നേവ് എന്നിവരെ ഡിവിഷന്‍ ബെഞ്ച് കുറ്റക്കാരെന്ന് കണ്ടെത്തി.
2015 മാര്‍ച്ച് 24നാണ് കൊലപാതകം നടന്നത്. കേസിൽ പത്ത് പ്രതികളെയാണ് വിചാരണക്കോടതി വെറുതെവിട്ടത്. എന്നാല്‍ ഇതിനെതിരെ സര്‍ക്കാരും ദീപക്കിന്റെ കുടുംബവും നല്‍കിയ അപ്പീൽ നൽക്കുകയായിരുന്നു.