കായംകുളത്ത് പെട്രോൾ പമ്പ് ജീവനക്കാരെ ആക്രമിച്ചു

കായംകുളം: പെട്രോൾ പമ്പിൽ യുവാവിന് നേരെ ആക്രമണം. പുത്തൻ റോഡ് ജംങ്ഷന് സമീപം നയാര പെട്രോൾ പമ്പിലാണ് സംഭവം. ഒരു സംഘം യുവാക്കളാണ് മർദ്ദിച്ചിരിക്കുന്നത്.
പെട്രോൾ അടിച്ചതിന് ശേഷം പണം നൽകിയതിലെ തർക്കമാണ് അക്രമത്തിൽ കലാശിച്ചിരിക്കുന്നത്. ബാലൻസ് തുക ചില്ലറയായി തരണമെന്നതായിരുന്നു തർക്ക വിഷയം. പ്രകോപിതരായ യുവാക്കൾ ജീവനക്കാരനെ ചവിട്ടി താഴെയിടുകയായിരുന്നു.