x
NE WS KE RA LA
Kerala

ചെല്ലാനത്ത് കടലാക്രമണത്തെ തുടര്‍ന്ന് കടലില്‍ ഇറങ്ങി പ്രധിഷേധിച്ച് ജനങ്ങള്‍

ചെല്ലാനത്ത് കടലാക്രമണത്തെ തുടര്‍ന്ന് കടലില്‍ ഇറങ്ങി പ്രധിഷേധിച്ച് ജനങ്ങള്‍
  • PublishedMay 24, 2025

കൊച്ചി: കടലാക്രമണത്തെ തുടര്‍ന്ന് കൊച്ചി ചെല്ലാനത്ത് കടലില്‍ ഇറങ്ങിയാണ് പ്രതിഷേധിച്ച് ജനങ്ങള്‍. ശക്തമായ കടലാക്രമണം നിലനില്‍ക്കുന്നതിനെ തുടര്‍ന്നാണ് പ്രദേശവാസികള്‍ കടലില്‍ ഇറങ്ങി പ്രതിഷേധിക്കുന്നത്.

ചെല്ലാനത്ത് 350 കോടി രൂപ ചെലവിലാണ് ടെട്രോപോഡുകള്‍ സ്ഥാപിച്ചത്. ചെല്ലാനം ഹാര്‍ബര്‍ മുതല്‍ കണ്ണമാലി വരെയുള്ള ഏഴ് കിലോമീറ്റര്‍ കടലോരത്താണ് ആദ്യഘട്ട നിര്‍മാണം പൂര്‍ത്തീകരിച്ചിട്ടുള്ളത്. എന്നാല്‍ ഇപ്പോഴും മറ്റ് സ്ഥലങ്ങളില്‍ കടലേറ്റം രൂക്ഷമാണ്.ചെല്ലാനം മുതല്‍ ഫോര്‍ട്ട്കൊച്ചി വരെയുള്ള സ്ഥലങ്ങളിലായാണ് കടലാക്രമണം രൂക്ഷമായിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *