പെഗാസസ് ; വ്യക്തികൾക്ക് മേൽ പാടില്ലെന്ന് സുപ്രീം കോടതി

ന്യൂ ഡൽഹി: വ്യക്തികൾക്ക് മേൽ ചാരസോഫ്റ്റ്വെയറായ പെഗാസസ് പാടില്ലെന്ന് സുപ്രീം കോടതി പറഞ്ഞു . ദേശീയ സുരക്ഷയ്ക്ക് പെഗാസസ് ഉപയോഗിക്കാമെന്നും. സർക്കാരിന് പെഗാസസ് വാങ്ങുന്നതിനും ഉപയോഗിക്കുന്നതിനും തടസമില്ലെന്നും. വ്യക്തികളുടെ സ്വകാര്യത ലംഘിക്കാൻ ദുരുപയോഗം ചെയ്താൽ ഇടപെടുമെന്നും കോടതി വ്യക്തമാക്കി .
പെഗാസസ് ചാര സോഫ്റ്റ്വെയർ ഉപയോഗിച്ചതിനെതിരായ ഹരിജകൾ വാദം കേൾക്കവെയാണ് കോടതി പരാമർശം. ആര്‍ക്കെതിരെ ഉപയോഗിക്കുന്നു എന്നതിലാണ് ചോദ്യമെന്നും സുപ്രിംകോടതി ചൂണ്ടിക്കാട്ടി. പൗരന്റെ സ്വകാര്യത ഭരണഘടനാപരമായി സംരക്ഷിക്കപ്പെട്ടിട്ടുണ്ട്. രാജ്യത്തിന്റെ സുരക്ഷ ബലിനല്‍കാനാവില്ലെന്നും സുപ്രിംകോടതി നിരീക്ഷിച്ചു.