മലപ്പുറം: കൊണ്ടോട്ടി കൊളത്തൂർ നീറ്റാണിമലിൽ ടിപ്പർ ലോറി മറിഞ്ഞ് വഴിയാത്രക്കാരൻ മരിച്ചു. കരിങ്കൽ കയറ്റി വന്ന ലോറി ദേഹത്തേക്ക് മറിഞ്ഞാണ് അപകടം. മരിച്ച ആളെ തിരിച്ചറിഞ്ഞിട്ടില്ല.
ഇന്ന് രാവിലെ ആറുമണിയോടെയായിരുന്നു സംഭവം. നമസ്ക്കാരം കഴിഞ്ഞുവരുന്ന ആളാണ് അപകടത്തിൽ പെട്ടത്.
ഏറെ നേരം ഇയാൾ ലോറിക്കടിയിൽ കുടങ്ങിക്കിടന്നു. പിന്നീട് അഗ്നിശമന സേന എത്തിയാണ് ഇയാളെ പുറത്തെടുത്തത്. അപ്പോഴേക്കും ഇയാൾ മരിച്ചിരുന്നു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.