x
NE WS KE RA LA
Kerala Politics

പി ഡി പി പീഡിപ്പിക്കപ്പെട്ട പാർട്ടി : സി പി എം സംസ്ഥാന സെക്രട്ടറി

പി ഡി പി പീഡിപ്പിക്കപ്പെട്ട പാർട്ടി : സി പി എം സംസ്ഥാന സെക്രട്ടറി
  • PublishedJune 10, 2025

തിരുവനന്തപുരം: വർ​ഗീയ ശക്തികളുടെ കൂട്ടുകെട്ടായി യുഡിഎഫ് മാറിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ പറഞ്ഞു . യുഡിഎഫ് പ്രത്യാഘാതം അനുഭവിക്കുമെന്നും അദ്ദേഹം പറഞ്ഞു . ജമാഅത്തെ ഇസ്ലാമിയുടെ യുഡിഎഫ് പിന്തുണയിലായിരുന്നു എംവി ​ഗോവിന്ദന്റെ പ്രതികരണം അറിയിച്ചത്.

ജമാ അത്തെ ഇസ്ലാമി ലോകത്തെമ്പാടുമുള്ള വർഗീയ ശക്തിയാണെന്നും ഇസ്ലാമിക രാഷ്ട്രം വേണമെന്ന് നിലപാട് ഉള്ളവരാണെന്നും ​ഗോവിന്ദൻ ചൂണ്ടിക്കാട്ടി. ആ നിലപാട് അല്ലല്ലോ പിഡിപി എടുക്കുന്നത്? പിഡിപി പീഡിപ്പിക്കപ്പെട്ട ഒരു വിഭാഗമാണെന്നും എം വി ​ഗോവിന്ദൻ വ്യക്തമാക്കി

Leave a Reply

Your email address will not be published. Required fields are marked *