തിരുവനന്തപുരം: എൻസിപി സംസ്ഥാന പ്രസിഡന്‍റ് സ്ഥാനം രാജിവെച്ച് പി.സി ചാക്കോ. പാർട്ടിയിലെ ചേരിപ്പോരിനെ തുടർന്നാണ് രാജി നൽകിയിരിക്കുന്നത്. ഇന്നലെ വൈകിട്ടാണ് പാർട്ടിയുടെ ദേശീയ അധ്യക്ഷൻ ശരദ് പവാറിന് രാജിക്കത്ത് കൈമാറിയത്. അതേസമയം, ദേശീയ വര്‍ക്കിംഗ് പ്രസിഡന്റ് സ്ഥാനത്ത് ചാക്കോ തുടരും.