7 ലിറ്റര്‍ പച്ചമുട്ട അതിവേഗത്തിൽ കുടിച്ച് വൈറലായി പാട്രിക് ബെര്‍ട്ടോലെറ്റി.

ഒരു ഗിന്നസ്സ് റെക്കോർഡ് നേടുക എന്നത് അത്ര എളുപ്പം ഉള്ള കാര്യം ഒന്നും അല്ല .അത് നേടിയെടുക്കണമെങ്കിൽ ഇത് വരെ ആരും ചെയ്യാത്ത കാര്യങ്ങൾ ചെയ്യേണ്ടി വരുകയും ചെയ്യും .
അത്തരമൊരു ഗിന്നസ് റെക്കോഡ് സ്വന്തമാക്കാൻ ഏഴു ലിറ്റർ പച്ചമുട്ട അതിവേഗത്തിൽ കുടിച്ച ഒരു വ്യക്തിയുണ്ട് . ഷിക്കോഗോയിലുളള ഭക്ഷണപ്രിയനും ഷെഫുമായ പാട്രിക് ബെര്‍ട്ടോലെറ്റി ആണ് അങ്ങനെയൊരു റെക്കോര്‍ഡ് സ്വന്തമാക്കിയത് .
ഏറ്റവും കൂടുതല്‍ പച്ചമുട്ട കുടിച്ച വ്യക്തി എന്ന നിലയിലാണ് ഇയാള്‍ റെക്കോര്‍ഡ് സ്വന്തമാക്കിയത്. ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡിന്റെ ഇന്‍സ്റ്റഗ്രാം പേജിലാണ് ഈ ഒരു വീഡിയോ ഉള്ളത്.തിളങ്ങുന്ന ജമ്പ് സ്യൂട്ട് ധരിച്ചാണ് അദ്ദേഹം എത്തിയത് . ഇയാള്‍ ഓരോ ജാറില്‍ നിന്ന് പൊട്ടിച്ചൊഴിച്ച മുട്ട കുടിക്കുന്നതും കൗതുകത്തോടെ നിരീക്ഷിക്കുന്ന അഡ്മിനിസ്‌ട്രേറ്ററേയും വീഡിയോയില്‍ കാണാം.ഇന്‍സ്റ്റഗ്രാം വീഡിയോയ്ക്ക് താഴെ നിരവധി ആളുകളാണ് പ്രതികരണങ്ങള്‍ പങ്കുവച്ചത്.
ചിക്കാഗോയില്‍ നിന്നുള്ള മള്‍ട്ടിപ്പിള്‍ സ്പീഡ് ഈറ്റിംഗ് റെക്കോര്‍ഡ് ഉടമകൂടിയാണ് പാട്രിക് ബെര്‍ട്ടോലെറ്റി. 2004 ല്‍ പ്രശസ്തമായ നാഥന്‍സ് ഹോട്ട് ഡോഗ് ഈറ്റിംഗ് മത്സരത്തിലായിരുന്നു ഇതിന് മുന്‍പ് ഇയാള്‍ ഒന്നാം സ്ഥാനം സ്വന്തമാക്കിയത്.