x
NE WS KE RA LA
Kerala Politics

റോഡിൽ പാർട്ടി പന്തൽ :തെറ്റ് പറ്റിയെന്ന് വി ജോയ്

റോഡിൽ പാർട്ടി പന്തൽ :തെറ്റ് പറ്റിയെന്ന് വി ജോയ്
  • PublishedDecember 11, 2024

തിരുവനന്തപുരം: സിപിഐഎം ഏരിയാ സമ്മേളനത്തിൻ്റെ ഭാഗമായി വഞ്ചിയൂരില്‍ റോഡ് കയ്യേറി സ്റ്റേജ് കെട്ടിയ സംഭവം. വീഴ്ച്ച സമ്മതിച്ച് സിപിഐഎം. ആ സാഹചര്യം ഒഴിവാക്കേണ്ടിയിരുന്നതായിരുന്നുവെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി വി ജോയ് പറഞ്ഞു.

‘മെയിന്‍ റോഡ് ബ്ലോക്ക് ചെയ്തിട്ടില്ല. സബ് റോഡ് പാര്‍ക്കിംഗിനാണ് ഉപയോഗിക്കുന്നത്. അവിടെയാണ് വേദി കെട്ടിയത്.സ്മാര്‍ട് സിറ്റിയുടെ ഭാഗമായി ജനറല്‍ ഹോസ്പിറ്റലില്‍ നിന്നും വഞ്ചിയൂരിലേക്ക് വരുന്ന റോഡും അടച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് അവിടെ വേദിയൊരുക്കിയത്.പ്രത്യേക സാഹചര്യത്തിലാണ് വേദി കെട്ടേണ്ടി വന്നത്. വേണ്ടിയിരുന്നില്ലെന്ന അഭിപ്രായമാണ് ഇപ്പോളുള്ളത്. എന്നാൽ സെക്രട്ടറിയേറ്റിന്റെ മുന്നില്‍ ഗതാഗതം തടസ്സപ്പെടുത്തി വലിയ സമരം കോണ്‍ഗ്രസ് നടത്തിയിരുന്നു വി ജോയ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *