x
NE WS KE RA LA
Kerala Politics

വഞ്ചിയൂരിൽ റോഡ് തടഞ്ഞ് പാർട്ടി പന്തൽ : എരിയ സെക്രട്ടറിക്കെതിരെ കേസ്

വഞ്ചിയൂരിൽ റോഡ് തടഞ്ഞ് പാർട്ടി പന്തൽ : എരിയ സെക്രട്ടറിക്കെതിരെ കേസ്
  • PublishedDecember 11, 2024

തിരുവനന്തപുരം: സിപിഎം ഏരിയ സമ്മേളന പൊതുയോഗത്തിന് റോഡ് തടഞ്ഞ് പന്തൽ കെട്ടിയ സംഭവം. എരിയ സെക്രട്ടറിക്കെതിരെ കേസെടുത്ത് പൊലീസ്. സംഭവത്തിൽ പാളയം ഏരിയ സെക്രട്ടറി വഞ്ചിയൂർ ബാബു അടക്കം 31 പേരെയാണ് പ്രതി പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഹൈക്കോടതി വിമർശനത്തിന് പിന്നാലെയാണ് സിപിഎമ്മുകാരെ പ്രതി ചേർത്തിരിക്കുന്നത്. നേരത്തെ കണ്ടാലറിയുന്ന 500 ഓളം ആളുകൾ എന്നായിരുന്നു പ്രതി പട്ടികയിൽ ഉൾപ്പെടുത്തിയത്.

എന്നാൽ പുതുതായി പ്രതി ചേർത്തതിൽ പാളയം ഏരിയ കമ്മിറ്റി അംഗങ്ങൾ മുഴുവനും ഉണ്ട്. കേസിൽ ഏരിയ സെക്രട്ടറി വഞ്ചിയൂർ ബാബു ആണ് ഒന്നാം പ്രതി. ഒപ്പം പന്തൽ കെട്ടിയവരടക്കമുള്ളവരെയും പ്രതിചേർത്തിരിക്കുകയാണ്. പരിപാടിയിൽ പങ്കെടുത്തവരുടെ വിശദാംശങ്ങളും കോടതി തേടിയിട്ടുണ്ടെങ്കിലും അവരെ പ്രതി ചേർക്കേണ്ടതില്ല എന്നാണ് വഞ്ചിയൂർ പൊലീസിന്‍റെ തീരുമാനം. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ആണ്‌ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തത്. റോഡ് തടഞ്ഞ് പൊതുയോഗം നടത്തിയ സംഭവത്തിൽ വഞ്ചിയൂർ എസ് എച്ച് ഒ നേരിട്ട് ഹാജരായി വിശദീകരണം നൽകണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *