x
NE WS KE RA LA
Latest Updates Politics

പാർലമെന്റ് സമ്മേളനം; കേന്ദ്ര ഏജൻസിക്കളുടെ ദുരുപയോഗവും പുതിയ പാർലമെന്റിലെ ചോർച്ചയും ചർച്ചയാകും

പാർലമെന്റ് സമ്മേളനം; കേന്ദ്ര ഏജൻസിക്കളുടെ ദുരുപയോഗവും പുതിയ പാർലമെന്റിലെ ചോർച്ചയും ചർച്ചയാകും
  • PublishedAugust 5, 2024

ഡൽഹി: പാർലമെൻ്റില്‍ കേന്ദ്ര ഏജൻസികളുടെ ദുരുപയോഗവും പുതിയ പാർലമെൻ്റ് മന്ദിരത്തിലെ ചോർച്ചയും അടക്കമുള്ള വിഷയം പ്രതിപക്ഷം ഉന്നയിക്കും.ഭാരതീയ വായുയാൻ ബില്ലടക്കം ആറ് ബില്ലുകള്‍ ഈ സമ്മേളന കാലയളവില്‍ പാസാക്കാനാണ് കേന്ദ്ര സർക്കാർ ശ്രമം. വായുയാൻ ബില്ലിൻ്റെ ഹിന്ദി പേരടക്കം ഉയർത്തി പ്രതിപക്ഷ എം.പി മാർ ഇതിനോടകം എതിർപ്പ് പ്രകടിപ്പിച്ചിട്ടുണ്ട്.പട്ടിക ജാതി പട്ടിക വർഗ വിഭാഗത്തെ കൂടുതല്‍ ഉപവിഭാഗങ്ങളാക്കി അവർക്ക് സംവരണം നല്‍കുന്നത് ശരിവെച്ച സുപ്രീം കോടതി ഉത്തരവ് സഭയില്‍ ഉന്നയിച്ചേക്കാം. ചില ദളിത് സംഘടനകള്‍ ഇക്കാര്യത്തില്‍ നിയമ നിർമ്മാണം വേണമെന്ന ആവശ്യമുയർത്തി രംഗത്ത് വന്നിട്ടുണ്ട്. വയനാട് ദുരന്തത്തില്‍ സംസ്ഥാന സർക്കാരിന് മുന്നറിയിപ്പ് നല്‍കിയെന്ന ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രസ്താവന പാർലമെൻ്റിനെ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് ആരോപിച്ച്‌ പ്രതിപക്ഷം രംഗത്ത് വന്നിട്ടുണ്ട്. ഇക്കാര്യവും പ്രതിപക്ഷ എംപി മാർ ഇരു സഭകളിലും ഉന്നയിക്കും.

Leave a Reply

Your email address will not be published. Required fields are marked *