പാർലമെന്റ് മാർച്ചും ധർണയും സംഘടിപ്പിക്കുന്നു

കോഴിക്കോട് : കേരള കോഓപ്പറേറ്റീവ് എംപ്ലോയീസ് സെന്റർ സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 2025 മെയ് 2 ന് രാജ്യഭരണ കേന്ദ്രമായ ഡൽഹിയിൽ പാർലമെന്റ് മാർച്ചും ധർണയും സംഘടിപ്പിക്കും. പരിപാടി ആർ.ജെ. ഡി സംസ്ഥാന പ്രസിഡൻ്റ് എം.വി. ശ്രേയാംസ് കുമാർ എക്‌സ് എം.പി ഉദ്ഘാടനം ചെയ്യും.
സഹകരണ-ഫെഡറൽ തത്വങ്ങളെ കോർപ്പറേറ്റുകൾക്ക് അടിയറവെക്കരുത്. സഹകരണം സംസ്ഥാനത്തിന്റെ അധികാരമാണ് എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടും, സഹകരണ മേഖലയെ തകർക്കാനുള്ള കേന്ദ്ര ഗവണ്മെന്റ് നയങ്ങൾക്കെതിരെയും സംഘടന ഒറ്റയ്ക്കും സമാനമാനസ്‌കരുമായി ചേർന്ന് കൂട്ടായും നടത്താൻ പോകുന്ന പോരാട്ടങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട് ആണ് മാർച്ചും ധർണയും സംഘടിപ്പിക്കുന്നതെന്നും ആർ.ജെ.ഡി നേതാവ് മനോജ് കുമാർ എം പി , കെപി മോഹനൻ എം എൽ എ തുടങ്ങിയവർ സംസാരിക്കുമെന്നും അധികൃതർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. വാർത്താ സമ്മേളനത്തിൽ സി സുജിത്, റീബ കൃഷ്ണകുമാർ, സി പി രാജൻ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു