x
NE WS KE RA LA
Technology

പണിവരും, ഗൂഗിള്‍ പേയിലും; മുന്നറിയിപ്പുമായി പൊലീസ്

പണിവരും, ഗൂഗിള്‍ പേയിലും; മുന്നറിയിപ്പുമായി പൊലീസ്
  • PublishedSeptember 10, 2025

ഗൂഗിള്‍ പേ വഴി അബദ്ധത്തില്‍ പണമയച്ചതായും തിരിച്ചയക്കണമെന്നും അഭ്യര്‍ത്ഥിച്ച് ഫോണ്‍ കോള്‍ വന്നാല്‍ ശ്രദ്ധിക്കുക. പരിചയമില്ലാത്ത ആള്‍ക്കാരാണെങ്കില്‍ പണികിട്ടും ഉറപ്പ്. ഇത്തരത്തില്‍ പണം നഷ്ടമായ സംഭവങ്ങള്‍ ചൂണ്ടിക്കാട്ടി മുന്നറിയിപ്പ് നല്‍കുകയാണ് പൊലീസ്. പണം തിരിച്ചയക്കാന്‍ ക്യുആര്‍ കോഡ് അയച്ചാണ് ഒരു തട്ടിപ്പ്. നമ്മള്‍ ശ്രദ്ധിക്കാതെ പണം തിരിച്ചയക്കും. എന്നാല്‍, അവര്‍ അയച്ച തുകയില്‍നിന്ന് കൂടിയ തുകയായിരിക്കും അതില്‍ സെറ്റ് ചെയ്തിട്ടുണ്ടാകുക. അതുപോലെ പണമയച്ചതായുള്ള വ്യാജസന്ദേശംകാട്ടിയും തട്ടിപ്പ് നടത്തും. എസ്എംഎസ് വിശ്വസിച്ച് പണം അയച്ചാല്‍ അതും പോയിക്കിട്ടും.

പേയ്‌മെന്റ് ആപ്പുകള്‍ വഴി പണമയച്ചതായി അപരിചിതര്‍ വിളിച്ചാല്‍ ഒരുതരത്തിലും പ്രതികരിക്കരുത്. അവരോട് എന്‍സിപിഐ (നാഷണല്‍ പേയ്‌മെന്റ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ) സൈറ്റില്‍ പരാതിപ്പെടാന്‍ പറയുക. ഇനി നമ്മള്‍ പണം അയച്ചുപോയെങ്കില്‍ തിരിച്ചുപിടിക്കാനും ഇതേ സൈറ്റില്‍ പരാതിപ്പെടാം. ഇതിനായി വൈബ്‌സൈറ്റിലെ ‘കണ്‍സ്യൂമര്‍’ എന്ന ഓപ്ഷനില്‍ ‘യുപിഐ കംപ്ലയിന്റ്’ ക്ലിക്ക് ചെയ്യുക. ശേഷം ‘ട്രാന്‍സാക്ഷന്‍’ എന്ന ഓപ്ഷനില്‍ മുഴുവന്‍ വിവരങ്ങളും നല്‍കുക. എന്‍സിപിഐ അതോറിറ്റി പരാതിക്കാരെ നേരിട്ട് ബന്ധപ്പെടും.

പൊലീസ് ചമഞ്ഞും സിബിഐ ചമഞ്ഞും പണം തട്ടുന്ന സൈബര്‍ തട്ടിപ്പ് സംഘം ഗൂഗിള്‍ പേ വഴിയും തട്ടിപ്പ് നടത്തുന്നതായി റിപ്പോര്‍ട്ടുണ്ട്. ചെറിയ തുകയായതിനാല്‍ ആരും പരാതിപ്പെടാന്‍ മിനക്കെടാറില്ല. വീട്ടുകാരുടെയോ മക്കളുടെയോ സുഹൃത്തുക്കളെന്ന് പറഞ്ഞും വിളികള്‍ വരാം. അടിയന്തര ആവശ്യമാണെന്ന വിളിയില്‍ സംശയംവന്നാല്‍ പരിശോധിച്ച് ഉറപ്പുവരുത്തി മാത്രമേ പണം അയക്കാവൂവെന്ന് പൊലീസ് പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *